ഫുട്ബോളിലാണെങ്കിൽ ഞാൻ ക്രിസ്ത്യാനോയെ ആരാധിക്കുന്നു, മെസി മനസു തുറക്കുന്നു

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ സൂപ്പർതാരങ്ങളുടെ ആരാധകർ തമ്മിലുള്ള വൈരത്തെ കണക്കിലെടുക്കുകയാണെങ്കിൽ അത് ക്രിസ്ത്യാനോ റൊണാൾഡോയുടെയും ലയണൽ മെസിയുടെയുമായിരിക്കും. ആരാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നതായിരിക്കും ഇവർക്കിടയിലുള്ള പ്രധാന ചോദ്യം. തങ്ങളുടെ മികച്ച താരത്തെ പിന്തുണച്ചു കൊണ്ടുള്ള പോര് ഫുട്ബോൾ ലോകത്ത് സർവ്വസാധാരണമാണ്.

എന്നാൽ ഇത്തരം വൈരമൊന്നും ഈ സൂപ്പർതാരങ്ങളുടെ യാഥാർത്ഥ ജീവിതത്തിൽ ഇല്ലെന്നതാണ് രസകരമായ മറ്റൊരു വസ്തുത. യഥാർത്ഥ ജീവിതത്തിൽ അവർ ഏതൊരു താരത്തോടും കാണിക്കുന്ന കൂറും ബഹുമാനവും പുലർത്തിപ്പോരുന്നുണ്ടെന്നതാണ് യഥാർത്ഥ്യം. അവസാനം നടന്ന യുവന്റസ് ബാഴ്‌സലോണ മത്സരത്തിനു ശേഷം ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞതും ഇക്കാര്യം തന്നെയാണ്.

ലയണൽ മെസി തനിക്കൊരിക്കലും ഒരു എതിരാളിയെപ്പോലെയല്ല കരുതിയിരിക്കുന്നതെന്നാണ് ക്രിസ്ത്യാനോ റൊണാൾഡോ അഭിപ്രായപ്പെട്ടത്. തിരിച്ചു ലയണൽ മെസിയോട് ഇക്കാര്യം ചോദിച്ചാലും ഇതു തന്നെയാണ് പറയുകയെന്നാണ് ക്രിസ്ത്യാനോ ചൂണ്ടിക്കാണിച്ചത്. ക്രിസ്ത്യനോയുടെ വാക്കുകൾ പോലെ തന്നെ മെസിയുടെ പുതിയ പ്രസ്താവനയും വ്യക്തമാക്കുന്നത്. സ്പാനിഷ് മാധ്യമമായ ലാസെക്സ്റ്റക്കു നൽകിയ അഭിമുഖത്തിലാണ് മെസി മനസു തുറന്നത്.

” റാഫ നഡാൽ,റോഡർ ഫെഡറർ,ലെബ്രോൺ ജെയിംസ് അങ്ങനെ ഓരോ സ്പോർട്സ് ഇനത്തിലും ഓരോ താരങ്ങൾ മികച്ചു നില്കുന്നുണ്ടാവും. അവർ ദിവസേന ചെയ്യുന്ന പ്രവൃത്തികൾക്ക് നമ്മൾ ആദരവ് പ്രകടിപ്പിക്കാറുണ്ട്. ഫുട്ബോളിൽ പറയുകയാണെങ്കിൽ ക്രിസ്ത്യാനോ റൊണാൾഡോ മറ്റൊരു ഉദാഹരണമാണ്. അങ്ങനെ ധാരാളം താരങ്ങളുണ്ട്. ഞാൻ മുന്നിട്ടുനിൽക്കുന്ന എല്ലാ കായികതാരങ്ങളെയും ആരാധിക്കുന്നുണ്ട്. ” മെസി പറഞ്ഞു.

You Might Also Like