പ്രകടനമല്ല വിജയമാണ് പ്രധാനം, താരങ്ങൾ ഒത്തൊരുമിച്ചു കളിച്ചിട്ട് ഒരു വർഷത്തിനടുത്തായെന്നു ലയണൽ മെസി

Image 3
FeaturedFootballInternational

ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതമത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു വിജയിച്ചിരിക്കുകയാണ്. പതിമൂന്നാം മിനുട്ടിൽ അർജന്റീനിയൻ താരം ഓകമ്പോസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ക്യാപ്റ്റൻ ലയണൽ മെസി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ഇക്വഡോറിനെതിരെ കാര്യമായ ഭീഷണിയുയർത്താൻ അർജന്റീനക്ക് കഴിഞ്ഞില്ലെന്നതാണ് മറ്റൊരു വസ്തുത. ഇക്വഡോറിന്റെ പരുക്കൻ കളിയും അർജന്റീനയുടെ കളിയുടെ ഒഴുക്കിനെ ബാധിച്ചിരുന്നു. എന്നാൽ അർജന്റീനയുടെ കളിയെക്കാൾ പ്രധാനപ്പെട്ടത് വിജയം നേടിയെന്നുള്ളതാണെന്നാണ് ക്യാപ്റ്റന്റെ വീക്ഷണം. താരങ്ങൾ ഒരുമിച്ചു കളിച്ചിട്ട് ഒരു വർഷത്തോളമായെന്നും മെസി ചൂണ്ടിക്കാണിച്ചു.

മത്സരം സങ്കീർണമാകുമെന്ന് ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു. ഏറ്റവും പ്രധാനമായ കാര്യം ഞങ്ങൾ ജയിച്ചുവെന്നതും അതു തുടരുവാനായി വലിയ പരിശ്രമം വേണമെന്നുള്ളതാണ്. ജയം കൊണ്ടു തുടങ്ങുകയെന്നത് വളരെ പ്രധാനമാണ്. കാരണം ഞങ്ങൾക്കറിയാം ലോകകപ്പ്  യോഗ്യതമത്സരങ്ങൾ എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്നത്. മത്സരങ്ങൾ എപ്പോഴും ബുദ്ധിമുട്ടേറിയതു തന്നെയാണ്. വ്യത്യസ്ത തലത്തിലുള്ള ഒരു മത്സരം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ട്  ഏകദേശം ഒരു വർഷത്തോളമായിട്ടുണ്ട്.”


” ഞങ്ങളുടെ അനുഭവങ്ങളിലൂടെ കണ്ണോടിച്ചാൽ പോയത് ഒരു സങ്കീർണ്ണമായ വർഷമാണെന്ന് മനസ്സിലാക്കാനാകും. ദേശീയ ടീമിന് വേണ്ടി വീണ്ടും കളിക്കുകയും ആരാധകർക്കു വേണ്ടി വിജജയിക്കാനായതുമെല്ലാം ഒരുപാട് സന്തോഷം നൽകുന്നുണ്ട്. എല്ലാ അർജന്റീനക്കാർക്കും ഈ വിജയം ശക്തി പകരട്ടെ.” ഇക്വഡോറുമായുള്ള മത്സരശേഷം മെസി മാധ്യമങ്ങളോട് പറഞ്ഞു.