ബാഴ്‌സയില്‍ തുടരുമെന്ന് ഉറപ്പ് നല്‍കാനാകില്ല, കൂമാനോട് നിലപാട് വ്യക്തമാക്കി മെസി

തന്റെ ഒഴിവുകാലപദ്ധതികൾ നിർത്തിവെച്ച് തന്റെ ഭാവിയെക്കുറിച്ച് മെസി കൂമാനുമായി ചർച്ച നടത്തിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂമാനോട് താൻ ക്ലബിൽ തന്നെ തുടരും എന്ന കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെന്നാണ് മെസി സൂചിപ്പിച്ചത്. കാറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.

ബയേണുമായുള്ള എട്ടു ഗോളിന്റെ ദയനീയ തോൽവി മെസിയെ മാനസികമായി തളർത്തിയിരുന്നു. പുതിയ പരിശീലകനായി സ്ഥാനമേറ്റ കൂമാൻ മെസി ബാഴ്സയുടെ പ്രധാന താരമാണെന്നു അഭിപ്രായപ്പെട്ടിരുന്നു. എന്നിരുന്നാലും ഇതുവരെ ബാഴ്സയുമായി കരാറിലെത്താത്തത് വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.

ആദ്യമായിട്ടാണ് മെസ്സി ഇത്തരത്തിലുള്ള ഒരു അഭിപ്രായപ്രകടനം നടത്തുന്നതെന്നാണ് സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നത്. കൂമാൻ സ്ഥാനമേറ്റ ഉടനെ തന്നെ മെസ്സിയുമായി കൂടിക്കാഴ്ച്ച അവശ്യമാണെന്നു അദ്ദേഹം അറിയിച്ചിരുന്നു. മെസിയെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തി ഇവിടെ തുടരാൻ പ്രേരിപ്പിക്കുമെന്നത് തനിക്കറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏതായാലും കൂമാൻ ഭയപ്പെട്ടത് തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ബാഴ്സയുടെ പ്രകടനത്തിൽ മാറ്റം വന്നില്ലെങ്കിൽ ക്ലബ് വിടുന്ന കാര്യം മെസ്സി പരിഗണിച്ചേക്കും. അതേ സമയം ബർതോമ്യുവും സംഘവും മെസ്സിയെ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. കരാറിനായി മെസ്സിയെ സമീപിക്കുന്നുണ്ടെങ്കിലും ഇതുവരെ മെസ്സി അതിനു തയ്യാറായിട്ടില്ല. മെസ്സിക്കായി ഇന്റർമിലാൻ, മാഞ്ചസ്റ്റർ സിറ്റി എന്നീ വമ്പൻ ക്ലബ്ബുകളാണ് പിന്നാലെയുള്ളത്.

You Might Also Like