മെസിയും ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു, റാഞ്ചുന്നത് ഈ ക്ലബ്

കേരള ബ്ലാസ്റ്റേഴ്‌സ്‌ന്റെ കാമറോണിയന്‍ സെന്റര്‍ ഫോര്‍വേഡ് റാഫേല്‍ മെസി ബൗളി ക്ലബ് വിടുന്നു. ഒഡീഷ എഫ്‌സിയുമായാണ് മെസി ബൗളി ചര്‍ച്ചകള്‍ നടത്തുന്നത്. ഒഡീഷയുടെ പുതിയ പരിശീലകന്‍ ഇംഗ്ലീഷുകാരനായ സ്റ്റുവര്‍ട്ട് ബക്‌സര്‍ക്ക് മെസിയില്‍ വലിയ താല്‍പര്യമാണ് ഉളളത്.

മെസ്സി ബൗളിക് ഒഡീഷ എഫ്‌സി ഓഫര്‍ നല്‍കി കഴിഞ്ഞു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ മെസി അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഒഡീഷയെ കൂടാതെ മറ്റ് ചില ക്ലബുകളുമായി മെസിയുടെ ഏജന്റ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ്‌നായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് മെസി. എട്ടു ഗോളുകളാണ് മെസി സീസണില്‍ നേടിയത്. ഉയരത്തില്‍ വരുന്ന പന്തുകള്‍ ചാടി എടുക്കാന്‍ മികച്ച കഴിവുള്ള താരമാണ് മെസ്സി ബൗളി. അത് കൊണ്ട് തന്നെ ആണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ പരിശീലിപ്പിച്ച ബക്‌സര്‍ക്ക് മെസിയോടുളള പ്രത്യേക താല്‍പര്യത്തിന് പിന്നില്‍.

നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് മെസിയും ഓഗ്‌ബെചെയും അടക്കമുളള താരങ്ങളോട് പ്രതിഫലം കുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ താരങ്ങള്‍ തയ്യാറായിട്ടില്ല. ഇതും ബ്ലാസ്റ്റേഴ്‌സ് വിടാന്‍ മെസിയെ പ്രേരിപ്പിക്കുന്ന ഘടകമാണ്. കഴിഞ്ഞ സീസണില്‍ 15 ഗോള്‍ നേടിയ ഓഗ്‌ബെചെയുടെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. ഓഗ്‌ബെചെയും മറ്റ് പല സാധ്യതകളും അന്വേഷിക്കുന്നുണ്ട്.

You Might Also Like