ബ്ലാസ്റ്റേഴ്‌സില്‍ ഇനി മെസിയില്ല, റാഞ്ചിയത് ഈ ക്ലബ്
കേരള ബ്ലാസ്റ്റേഴ്‌സ്‌ന്റെ മുന്നേറ്റ നീര താരം ആയ റാഫേല്‍ മെസ്സി ബൗളി ക്ലബ് വിട്ടെന്ന് ഉറപ്പായി. ഒഡിഷ എഫ്സിയുമായാണ് മെസി പുതിയ കരാര്‍ സൈന്‍ ചെയ്തിരിക്കുന്നത്. ക്ലബ് ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ഒഡിഷ എഫ്സി യുടെ പുതിയ സഹപരിശീലകനായ ജറാള്‍ഡ് പെയ്ടോന്‍ ഇംഗ്ലീഷ് ദിനപത്രത്തിന് വേണ്ടി നടത്തിയ അഭിമുഖത്തില്‍ തന്നെ ഈ കാര്യം അദ്ദേഹം പുറത്ത് വിട്ടിരുന്നു. ഇതോടെ ഒഡീഷ എഫ്‌സിയുടെ ആദ്യ വിദേശ താരമായി റാഫേല്‍ മെസി മാറി.
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ്നായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് മെസി. എട്ടു ഗോളുകളാണ് മെസി സീസണില്‍ നേടിയത്. ഉയരത്തില്‍ വരുന്ന പന്തുകള്‍ ചാടി എടുക്കാന്‍ മികച്ച കഴിവുള്ള താരമാണ് മെസ്സി ബൗളി. അത് കൊണ്ട് തന്നെ ആണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ പരിശീലിപ്പിച്ച ബക്സര്‍ക്ക് മെസിയോടുളള പ്രത്യേക താല്‍പര്യത്തിന് പിന്നില്‍.
നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് മെസിയും ഓഗ്ബെചെയും അടക്കമുളള താരങ്ങളോട് പ്രതിഫലം കുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ താരങ്ങള്‍ തയ്യാറായിട്ടില്ല. ഇതും ബ്ലാസ്റ്റേഴ്സ് വിടാന്‍ മെസിയെ പ്രേരിപ്പിക്കുന്ന ഘടകമാണ്. കഴിഞ്ഞ സീസണില്‍ 15 ഗോള്‍ നേടിയ ഓഗ്ബെചെയുടെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. ഓഗ്ബെചെയും മറ്റ് പല സാധ്യതകളും അന്വേഷിക്കുന്നുണ്ട്.