ബര്‍തോമ്യു മുന്നില്‍ വരരുത്, അങ്ങനെയെങ്കില്‍ മെസി പരിശീലനത്തിനിറങ്ങും

മെസി ബാഴ്സ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ തന്നെയാണ്  ഫുട്ബോൾ ലോകത്ത് ഉയർന്നു കേൾക്കുന്നത്. ബാഴ്സ പ്രസിഡന്റ് ബർതോമ്യു  ലയണൽ മെസി ബാഴ്സയിൽ തന്നെ തുടരാമെന്ന് ഉറപ്പ് നൽകിയാൽ മാത്രം താൻ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു കൊണ്ട് പുറത്തുപോവാമെന്നു അറിയിച്ചു കഴിഞ്ഞു. 

വ്യക്തമായി പറയുകയാണെങ്കിൽ  മെസ്സി ക്ലബിൽ തുടരുമെന്ന് ക്ലബ്ബിനെ നേരിട്ട് അറിയിക്കണമെന്നും പ്രസിഡന്റുമായും ബോർഡുമായും കൂടിക്കാഴ്ച്ച നടത്തി എന്തൊക്കെയാണ് നിലവിൽ താരത്തിന് ക്ലബിലുള്ള  പ്രശ്നങ്ങളെന്നു വ്യക്തമാക്കണമെന്നുമാണ് ക്ലബിന്റെ നിലപാട്. മാത്രമല്ല കൂടികാഴ്ച്ചയിൽ മെസിയെ പറഞ്ഞു ബോധ്യപ്പെടുത്താനും ബർതോമ്യുവും ബോർഡ് അംഗങ്ങളും ശ്രമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച്ച നടത്താൻ മെസി വിസമ്മതിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ബർതോമ്യുവുമായി ചർച്ച നടത്താൻ മെസി ഒരുക്കമല്ല എന്നാണ് മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത്.അതേസമയം മെസി പരിശീലനത്തിന് എത്താമെന്ന് സമ്മതിച്ചിട്ടുണ്ട്.

സാധാരണപോലെ തന്നെ ടീം അംഗങ്ങളോടൊപ്പം കൊറോണ പരിശോധനക്ക് വിധേയനാവുകയും തുടർന്ന് തിങ്കളാഴ്ച്ച റൊണാൾഡ് കൂമാന് കീഴിൽ ട്രെയിനിങ് നടത്താമെന്നു മെസി സമ്മതിച്ചതായി മാർക്ക വെളിപ്പെടുത്തുന്നു. എന്നാൽ അതിനർത്ഥം മെസി ബാഴ്‌സയിൽ തുടരുമെന്നല്ല പകരം ബാഴ്സയിൽ കരാറുള്ള താരമായതിനാൽ പരിശീലനത്തിന് പങ്കെടുക്കാതിരുന്നാൽ നിയമനടപടി നേരിടേണ്ടി വരുമെന്നതിനാലാണ്.

You Might Also Like