ഒടുവിൽ ബാഴ്സയിൽ ഇനിയെസ്റ്റയുടെ ക്ലോണിനെ കണ്ടെത്തി ലയണൽ മെസി

ബാഴ്സ മധ്യനിരയിലെ എക്കാലത്തെയും വലിയ നഷ്ടമായാണ്  ഇനിയേസ്റ്റയുടെയും സാവിയുടെയും ബാഴ്സയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ബാഴ്സ ആരാധകർ  വിശേഷിപ്പിക്കുന്നത്. ഇനിയേസ്റ്റയും സാവിയും മധ്യനിരയിൽ നിന്നും പോയതോടെ സൂപ്പർതാരം ലയണൽ മെസിക്ക് മധ്യനിരകൂടി കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്.  മെസിയുടെ പ്രിയതാരങ്ങളായ നെയ്മറും സുവാരസും നഷ്ടപ്പെട്ടിരിക്കുകയാണ്.

എന്നാൽ  ബാഴ്സ മധ്യനിരയിൽ ഒരു  പുതിയയുവപ്രതിഭയുടെ പ്രകടനം മെസിക്ക് പുതുജീവൻ നൽകിയിരിക്കുകയാണ്. പെഡ്രോ ഗോൺസാലസ് എന്ന പതിനെട്ടുകാരൻ പെഡ്രിയുടെ ബാഴ്സ മധ്യനിരയിലെ മാന്ത്രിക ടച്ചുകളാണ് ഇന്നു ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. ബാഴ്സക്ക് മറ്റൊരു ഇനിയേസ്റ്റയെ തിരിച്ചു കിട്ടിയ പ്രതീതിയാണ് ഉയർന്നു വന്നിട്ടുള്ളത്. ഇത്രയും ചെറു പ്രായത്തിൽ തന്നെ മെസിയുമായുള്ള കളിക്കളത്തിലെ ഒത്തിണക്കമാണ് ആ പ്രസ്താവനക്ക് ഉദാഹരണമായി ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

ബാഴ്സയിൽ മെസിയും ഇനിയെസ്റ്റയും കാണിച്ചിരുന്ന ഒരു ആത്മബന്ധവും ഫുട്ബോളിലെ ബുദ്ധിവൈഭവവും പെഡ്രി-മെസി കൂട്ടുകെട്ടിലും നമുക്ക് കാണാനാവും. പതിനെട്ടാം വയസിൽ തന്നെ ആദ്യ സീസണിൽ തന്നെ ഇത് കളിക്കളത്തിൽ കാണാൻ കഴിഞ്ഞതാണ് ഫുട്ബോൾ പണ്ഡിതരെയും അത്ഭുതപ്പെടുത്തുന്നത്. ഇനിയേസ്റ്റയെ ബാഴ്‌സയിലേക്ക് കണ്ടെത്തിയ ആൽബർട്ട് ബെനൈഗസിനു പറയാനുള്ളതും ഇതു തന്നെയാണ്.

” അവൻ ഒരു ബുദ്ധിശാലിയാണ്‌. വളരെയധികം സാങ്കേതികതയുള്ള താരമാണ്. അധികം ആക്രമണത്തിൽ ശ്രദ്ധ കൊടുക്കാത്ത താരമാണെങ്കിലും അവൻ നല്ല കഠിനാധ്വാനിയുമാണ്. അങ്ങനെ ചിന്തിക്കുകയാണെങ്കിൽ അവനിൽ നമുക്ക് ഇനിയെസ്‌റ്റയെ കാണാനാനാവും. മനുഷ്യരെന്ന രീതിയിലെന്ന പോലെയും അവർ സദൃശ്യരാണ്. ടീമംഗങ്ങളുമായുള്ള അവരുടെ ഒത്തിണക്കവും നമുക്ക് കാണാനാകും. ” ബെനൈഗസ് പറഞ്ഞു

You Might Also Like