ഗ്രീസ്‌മാന്‌ ആത്മവിശ്വാസമേകാൻ പെനാൽറ്റി നൽകി മെസി, വിമർശനങ്ങൾക്ക് മറുപടിയായി ഗോൾ നേടി ഗ്രീസ്‌മാൻ

യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസ് എതിരില്ലാത്ത ഒരു ഗോളിന് സ്വീഡനെ കീഴടക്കിയിരുന്നു. മത്സരത്തിൽ വിജയഗോൾ നേടിയത് എംബാപ്പെയായിരുന്നെങ്കിലും മത്സരത്തിന്റെ 95-ആം മിനുട്ടിൽ ഫ്രാൻസിന്ലഭിച്ച പെനാൽറ്റി സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാൻ പാഴാക്കുകയായിരുന്നു. ഗ്രീസ്മാനെടുത്ത പെനാൽറ്റി കിക്ക് ബാറിന് മുകളിലൂടെ പോവുകയായിരുന്നു.

അതോടെ ഫ്രഞ്ച് ടീമിന് വേണ്ടി തുടർച്ചയായ മൂന്നാം തവണയാണ് ഗ്രീസ്‌മാൻ പെനാൽറ്റി നഷ്ടപ്പെടുത്തുന്നത്. അതിന്റെ ഫലമായി വലിയ വിമർശനങ്ങളും താരത്തിനു നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഗ്രീസ്‌മാനെ പരിശീലകൻ ദിദിയർ ദെഷാംപ്സ് പിന്തുണയേകിയിരുന്നു.

മത്സരത്തിന്റെ പതിനേഴാം മിനിറ്റിലായിരുന്നു ബാഴ്‌സക്ക് പെനാൽറ്റി ലഭിച്ചത്. ജെറാർഡ് പിക്കെയേ ജേഴ്സിയിൽ പിടിച്ചു വീഴ്ത്തിയതിനെ തുടർന്നാണ് ബാഴ്സക്ക് പെനാൽറ്റി ലഭിച്ചത്. എന്നാൽ ഈ പെനാൽറ്റി സൂപ്പർ താരം മെസ്സി എടുക്കാൻ തയ്യാറായില്ല. മെസ്സി ബോൾ ഗ്രീസ്‌മാന് കൈമാറുകയായിരുന്നു. ഗ്രീസ്‌മാൻ കൃത്യമായി പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ഗ്രീസ്‌മാന്റെ പെനാൽറ്റിയിലുള്ള ആത്മവിശ്വാസം വർധിപ്പിക്കാൻ വേണ്ടിയാണ് മെസ്സി താരത്തിന് പെനാൽറ്റി നൽകിയതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഏതായാലും ഗ്രീസ്‌മാൻ പെനാൽറ്റി വിജയകരമായി ലക്ഷ്യത്തിലെത്തിച്ചത് ആരാധകർക്ക് ആശ്വാസമായി. ബാഴ്സയുടെ മൂന്നാം ഗോൾ കൂട്ടീഞ്ഞോയും പെനാൽറ്റിയിലൂടെ തന്നെയാണ് ലക്ഷ്യത്തിലെത്തിച്ചത്.

You Might Also Like