ഇത് മെസ്സിയുടെ കോപ്പയാണ്; മഴവില്ലഴകുള്ള ഈ ഗോളാണ് സാക്ഷി

Image 3
Copa America

കോപ്പ അമേരിക്ക ക്വാർട്ടറിൽ ഇക്വേഡോറിനെതീരെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയുടെ സംഹാരതാണ്ഠവം. കിടിലൻ ഫ്രീകിക്കിലൂടെ ഒരു ഗോൾ നേടുകയും മറ്റു രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത മെസ്സിയുടെ കളിമികവിലാണ് അർജന്റീന ഇക്വേഡോറിനെ തോൽപ്പിച്ചത്.

കളംനിറഞ്ഞു കളിച്ച മെസ്സിയുടെ രണ്ട്ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങിയതുകൊണ്ട് മാത്രമാണ് അർഹിക്കുന്നഹാട്രിക്ക് താരത്തിന് നഷ്ടമായത്. മത്സരത്തിന്റെ 23ആം മിനിറ്റിലും 75ആം മിനിറ്റിലും ആണ് ദൗർഭാഗ്യം മെസ്സിക്ക് ഗോൾ നിഷേധിച്ചത്.

നാല്പതാം മിനിറ്റിൽ പന്തുമായി മുന്നേറിയ നിക്കോളാസ് ഗോമസ് തൊടുത്ത ഷോട്ട് ഗോൾകീപ്പർ തടുത്തിട്ടത് നേരെ മെസിയുടെ കാലുകളിലേക്ക്. സ്വയം ഗോളടിക്കാൻ അവസരമുണ്ടായിട്ടും മെസ്സി പന്ത് മെച്ചപ്പെട്ട സ്ഥലത്തേക്ക് ഓടിയെത്തിയ റോഡ്രിഗോക്ക് കൈമാറുന്നു. റോഡ്രിഗോക്ക് പന്ത് വലയിലേക്ക് തട്ടിയിടേണ്ട ജോലി മാത്രം ബാക്കി. അർജന്റീനയുടെ ആദ്യ ഗോൾ പിറന്നു.

രണ്ടാ൦ പകുതിയുടെ നാലാം മിനിറ്റിൽ മെസ്സി നൽകിയ അവസരം നിക്കോളാസ് ഗോൺസാലസിന് മുതലാക്കാനായില്ല. 75ആം മിനിറ്റിൽ മെസ്സിയുടെ ഫ്രീകിക്ക് പോസ്റ്റിന്റെ രൂപത്തിൽ ദൗഭാഗ്യം തടഞ്ഞു. 84ആം മിനിറ്റിൽ ഇക്വേദോർ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് മെസ്സി നൽകിയ പാസിൽ ലൗട്ടരോ മാർറ്റീനസിലൂടെ അർജന്റീനയുടെ രണ്ടാ൦ ഗോൾ.

ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് മൈതാനത്തെ പ്രകമ്പനം കൊള്ളിച്ച മെസ്സിയുടെ ഗോൾ പിറന്നത്. ബോക്‌സിന് വെളിയിൽ എയ്ഞ്ചൽ ഡി മരിയയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക് മഴവില്ലഴകിൽ മെസ്സി വലയിലെത്തിച്ചു. രണ്ട് തവണ ഗോൾ നിഷേധിച്ച ദൗർഭാഗ്യത്തിന് സൂപ്പർ താരത്തിന്റെ പ്രതികാരം.

വീഡിയോ കാണാം

കോപ്പയിൽ ഇതുവരെ അഞ്ചുകളികളിൽ നാലിലും മാൻ ഓഫ് ദി മാച്ച് അവാർഡ് മെസ്സിക്കാണ്. നാലുഗോളുകൾ ഇതുവരെ കണ്ടെത്തിയ താരം മറ്റു നാലുഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു. രണ്ട് ഫ്രീകിക്ക് ഗോളുകൾ സ്വന്തം പേരിൽ കുറിച്ച മെസ്സി മാത്രമാണ് ഇത്തവണ കോപ്പയിൽ ഫ്രീകിക്കിലൂടെ ഗോൾ നേടിയത്.