ഈ പ്രവൃത്തിക്ക് മെസിക്ക് ചുവപ്പുകാർഡായിരുന്നു അർഹിച്ചത്, റഫറിയുടെ തീരുമാനത്തെ വിമർശിച്ച റഫറീയിങ് വിദഗ്ധൻ

അലാവസുമായി നടന്ന ലാലിഗ മത്സരത്തിൽ സമനില കൊണ്ടു തൃപ്തിപ്പെടേണ്ടേണ്ടി വന്നിരിക്കുകയാണ് കൂമാന്റെ ബാഴ്സക്ക്. ഇതോടെ ആറു മത്സരങ്ങളിൽ നിന്നും 8 പോയിന്റോടെ പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടിരിക്കുകയാണ് ബാഴ്‌സലോണ. കഴിഞ്ഞ നാലു കളികളിൽ നിന്നും വെറും രണ്ടു പോയിന്റാണ് ബാഴ്‌സക്ക് നേടാനായതെന്നത് തുടക്കത്തിലെ ബാഴ്‌സയുടെ പതർച്ചയെ എടുത്തുകാണിക്കുന്നുണ്ട്.
ഇതുവരെയും തുറന്ന കളിയിലൂടെ മെസി ഒരു ഗോൾ കണ്ടെത്താൻ വിഷമിക്കുന്നതും ബാഴ്‌സയെ അലട്ടുന്ന ഒരു പ്രതിസന്ധിയായി തുടരുകയാണ്. പെനാൽറ്റിയിലൂടെ അല്ലാതെ ഈ സീസണിൽ മെസിക്ക് ഗോൾ നേടാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും മത്സരത്തിനിടെ നടന്ന ഒരു സംഭവത്തെ ആധാരമാക്കി വിവാദം പുകയുകയാണ്. മറ്റാരുമല്ല സാക്ഷാൽ ലയണൽ മെസിയെ ചുറ്റിപ്പറ്റി തന്നെയാണ് ഇതും അരങ്ങേറിയിരിക്കുന്നത്.
Thoughts? 😳
— GOAL News (@GoalNews) November 1, 2020
മത്സരത്തിൽ തനിക്കെതിരെ നടന്ന നിരവധി ഫൗൾ ശ്രമങ്ങളെ കണ്ടില്ലെന്നു നടിച്ച മെസി നിരാശ പ്രകടിപ്പിച്ചതാണ് സംഭവം. വിസിൽ വിളിച്ചതിനു റഫറിയുടെ മുന്നിലൂടെ പന്ത് തട്ടി തെറുപ്പിച്ച് രോഷം തീർക്കുകയായിരുന്നു. എന്നാൽ ഇതിനു അപ്പോൾ തന്നെ റഫറി ഹെർണാണ്ടസ് ഹെർണാണ്ടസ് മഞ്ഞക്കാർഡ് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിന് മെസി ചുവപ്പുകാർഡാണ് അർഹിച്ചിരുന്നതെന്നു വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ മാർക്കയുടെ റഫറീയിങ് വിദഗ്ധനായ യുവാൻ ആണ്ടുജർ ഒലിവറിന്റെ വിലയിരുത്തൽ.
“അദ്ദേഹം അതിനു പുറത്തുപോവേണ്ടയാളാണ്. ആ ബോൾ റഫറി ഹെർണാണ്ടസ് ഹെർണാണ്ടസിന്റെ ദേഹത്ത് തട്ടിയില്ലെങ്കിലും. ആ ഒരു പ്രവൃത്തി റഫറിയെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. അതുകൊണ്ടു തന്നെ അതിനു ഒരു നേരിട്ടുള്ള ചുവപ്പു കാർഡായിരുന്നു അർഹിച്ചിരുന്നത് ” 39-ാം മിനുട്ടിൽ നടന്ന സംഭവത്തേക്കുറിച്ച് ആണ്ടുജാർ ഒലിവർ റേഡിയോ മാർക്കയോട് അഭിപ്രായപ്പെട്ടു.