മെസിയെ ബോധ്യപ്പെടുത്തി നിലനിർത്താനാവും, ബാഴ്സ പ്രസിഡന്റ് സ്ഥാനാർത്ഥി ലപോർട്ട പറയുന്നു

അത്ലറ്റിക്കോ ബിൽബാവോക്കെതിരായ സൂപ്പർ കോപയിലെ നിരാശാജനകമായ തോൽവിക്കു ശേഷം ലയണൽ മെസി ബാഴ്സ വിടുമോയെന്ന ആശങ്കയിലാണ് ആരാധകർ. നിലവിൽ കിരീടം നേടാനായേക്കുന്ന ഒരു മികച്ച അവസരമാണ് ബാഴ്സ നഷ്ടമാക്കിയത്. നിലവിൽ ലാലിഗയിൽ മൂന്നാം സ്ഥാനത്താണുള്ളതെങ്കിലും ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ഇത്തവണയും കിരീടം നേടാനുള്ള സാധ്യതയെ ഇല്ലാതാകുന്നുണ്ട്.

ചാമ്പ്യൻസ്‌ലീഗിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിയാണ്‌ എതിരാളികളെന്നതും നിലവിലെ ബാഴ്‌സയെ സംബന്ധിച്ചിടത്തോളം ബാലികേറാമലയായിരിക്കുമെന്നുറപ്പാണ്. എന്നാൽ ഈ സാഹചര്യത്തിലും ലയണൽ മെസിയെ ബോധ്യപ്പെടുത്തി ബാഴ്സയിൽ തന്നെ നിലനിർത്താൻ സാധിക്കുമെന്നാണ് ബാഴ്സ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജൊവാൻ ലപോർട്ട ശുഭാപ്തിവിശ്വാസം പുലർത്തുന്നത്.

ജനുവരിയിൽ അവസാനം നടക്കാനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് കോവിഡ് നിയന്ത്രണം മൂലം മാർച്ചിലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനാർത്ഥിയാണെങ്കിലും മെസിയെ ഉറപ്പായും നിലനിർത്താനാവുമെന്നാണ് ലപോർട്ടയുടെ പക്ഷം. സ്പാനിഷ് മാധ്യമമായ ഒണ്ട സെറോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മെസിയെ ബോധ്യപ്പെടുത്താനാവും. എനിക്ക് തോന്നുന്നത് അവനു ബാഴ്സയിൽ തന്നെ തുടരാനാണ് താത്പര്യമെന്നാണ്. അവനുമായി നടന്നേക്കാവുന്ന ചർച്ചകൾ വളരെയധികം ഗൗരവകരമായിരിക്കും. കാര്യമായ ഒരു ഓഫർ തന്നെ മുന്നോട്ടുവെക്കേണ്ടിവരും. എന്നാൽ തിരഞ്ഞെടുപ്പിന്റെ കാലദൈർഘ്യം കൂടുന്നത് ലിയോയുടെ കരാർ പുതുക്കലിനും ബാഴ്സയ്ക്കും ഒരു ഗുണവും നൽകുന്നില്ല. കാരണം മെസിക്ക് കരാർ പുതുക്കണമെങ്കിൽ പുതിയ പ്രസിഡന്റും പുതിയ ബോർഡും ആവശ്യമാണ്. ലപോർട്ട പറ

You Might Also Like