മെസിയുടെ ക്ലബ് മാറ്റം തള്ളി ഒഡീഷ എഫ്‌സി ഉടമ
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ്ന്റെ മുന്നേറ്റനിര താരമായിരുന്ന റാഫേല്‍ മെസ്സി ബൗളിയെ സ്വന്തമാക്കിയെന്ന വാര്‍ത്ത തള്ളി ഒഡീഷ എഫ്‌സി. മെസി ബൗളി ഒഡീഷ എഫ്‌സിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചോ എന്ന മാധ്യമവാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയ ആരാധകനോടാണ് ഒഡീഷ എഫ്‌സി ഉടമ രോഹന്‍ ശര്‍മ്മ ഇക്കാര്യം വെളിപ്പെടുത്തിയത്.
നിങ്ങള്‍ വായിക്കുന്ന കാര്യങ്ങളെല്ലാം സത്യമല്ലെന്നായിരുന്നു ഇക്കാര്യത്തെ കുറിച്ചുളള ആരാധന്റെ ചോദ്യത്തിന് രോഹിത്ത് ശര്‍മ്മയുടെ ഉത്തരം. നേരത്തെ മെസി ബൗളി ഒഡീഷ എഫ്‌സിയുമായി പുതിയ കരാറില്‍ ഒപ്പിട്ടതായും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതാണ് ഒഡീഷ എഫ്‌സി ഉടമ രോഹന്‍ ശര്‍മ്മ പരോക്ഷമായി തള്ളികളയുന്നത്.
നേരത്തെ ഒഡിഷ എഫ്‌സി യുടെ പുതിയ സഹപരിശീലകനായ ജറാള്‍ഡ് പെയ്‌ടോന്‍ ഇംഗ്ലീഷ് ദിനപത്രത്തിന് വേണ്ടി നടത്തിയ അഭിമുഖത്തില്‍ മെസി ഒഡീഷയിലെത്തിയേക്കുമെന്ന സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ്‌നായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് മെസി. എട്ടു ഗോളുകളാണ് മെസി സീസണില്‍ നേടിയത്. ഉയരത്തില്‍ വരുന്ന പന്തുകള്‍ ചാടി എടുക്കാന്‍ മികച്ച കഴിവുള്ള താരമാണ് മെസ്സി ബൗളി.
നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് മെസിയും ഓഗ്‌ബെചെയും അടക്കമുളള താരങ്ങളോട് പ്രതിഫലം കുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ താരങ്ങള്‍ തയ്യാറായിട്ടില്ല. ഇതും ബ്ലാസ്റ്റേഴ്‌സ് വിടാന്‍ മെസിയെ പ്രേരിപ്പിക്കുന്ന ഘടകമാണ്. കഴിഞ്ഞ സീസണില്‍ 15 ഗോള്‍ നേടിയ ഓഗ്‌ബെചെയുടെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. ഓഗ്‌ബെചെയും മറ്റ് പല സാധ്യതകളും അന്വേഷിക്കുന്നുണ്ട്.