ഓഗ്‌ബെചെയോ, മെസിയോ, രണ്ടിലൊരു താരത്തെ സ്വന്തമാക്കാനുറച്ച് ഐഎസ്എല്‍ ക്ലബ്

Image 3
Uncategorized

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരങ്ങളായ ബെര്‍ത്തലോമിവ് ഓഗ്‌ബെചെയേയോ, മെസി ബൗളിയേയോ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കി ഒഡീഷ് എഫ്‌സി. ഇരുതാരങ്ങളുമായി ഒഡീഷയുടെ ചര്‍ച്ചകള്‍ തുടരുകയാണ്. ബ്ലാസ്റ്റേഴ്‌സ് പ്രതിഫലം വെട്ടികുറച്ചതിനെ തുടര്‍ന്ന് ഇരുതാരങ്ങളും മറ്റ് സാധ്യതകള്‍ അന്വേഷിക്കുകയാണ്. ഇത് മുതലെടുക്കാനാണ് ഒഡീഷ നീക്കം നടത്തുന്നത്.

മെസി ബൗളിക് ഒഡീഷ എഫ്സി ഓഫര്‍ നല്‍കി കഴിഞ്ഞു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ മെസി അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഒഡീഷയുടെ പുതിയ പരിശീലകന്‍ ഇംഗ്ലീഷുകാരനായ സ്റ്റുവര്‍ട്ട് ബക്സര്‍ക്ക് മെസിയില്‍ വലിയ താല്‍പര്യമാണ് ഉളളത്. ഒഡീഷയെ കൂടാതെ മറ്റ് ചില ക്ലബുകളുമായി മെസിയുടെ ഏജന്റ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ്നായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് മെസി. എട്ടു ഗോളുകളാണ് മെസി സീസണില്‍ നേടിയത്. ഉയരത്തില്‍ വരുന്ന പന്തുകള്‍ ചാടി എടുക്കാന്‍ മികച്ച കഴിവുള്ള താരമാണ് മെസ്സി ബൗളി. അത് കൊണ്ട് തന്നെ ആണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ പരിശീലിപ്പിച്ച ബക്സര്‍ക്ക് മെസിയോടുളള പ്രത്യേക താല്‍പര്യത്തിന് പിന്നില്‍.

അതെസമയം ഓഗ്‌ബെചെയെ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സും ശ്രമം തുടരുകയാണ്. ഇരുവിഭാഗവും ഇതുവരെ ധാരണയിലായിട്ടില്ല. പ്രതിഫലം വെട്ടികുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സും അതിന് കഴിയില്ലെന്ന് ഓഗ്ബെചയും തീര്‍ത്ത് പറഞ്ഞതോടെ പ്രതിസന്ധി കനക്കുകയാണ്. ഇതോടെയാണ് സൂക്ഷ്മം സാഹചര്യങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒഡീഷ ക്ലബ് ഓഗ്ബെചെയെ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കുന്നത്. ഓഗ്ബെചെ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കാനായാല്‍ ഈ നൈജീരിയന്‍ താരത്തെ ബ്ലാസ്റ്റേഴ്സിന് നഷ്ടപ്പെട്ടേയ്ക്കും.

കഴിഞ്ഞ സീസണില്‍ കേരളത്തെ ഒറ്റയ്ക്ക് നയിച്ച താരമാണ് കേരളത്തിന്റെ ക്യാപ്റ്റന്‍ ഓഗ്‌ബെചെ. ഐഎസ്എല്‍ ആറാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് 29 ഗോളുകള്‍ നേടിയപ്പോള്‍ പകുതിയിലധികം (15) ഗോളുകളും നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായും ഓഗ്ബെചെ മാറിയിരുന്നു. ഒരു വര്‍ഷത്തേക്കു കൂടെ ഓഗ്‌ബെചെ കേരളത്തില്‍ കരാര്‍ ഉണ്ട്. എന്നാല്‍ പ്രതിഫല കുറയ്ക്കാന്‍ ആവശ്യപ്പെട്ടത് അംഗീകരിക്കാന്‍ ഓഗ്‌ബെചെ തയ്യാറല്ല.