ചൈനീസ് ലീഗിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം, സര്‍പ്രൈസ് നീക്കം
കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന മെസി ബൗളി ഈ സീസണില്‍ കളിക്കുക ചൈനീസ് ലീഗില്‍. ചൈനീസ് സെക്കന്റ് ഡിവിഷന്‍ ക്ലബ്ബായ ഹെയ്ലോങ്ജിയാങ് ലാവ സ്പ്രിങ് എഫ്‌സിയിലേക്കാണ് കാമറൂണ്‍ താരമായ മെസി കൂടുമാറുന്നത്.
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് മെസി ബൗളി. നൈജീരിയന്‍ സൂപ്പര്‍ താരം ഓഗ്‌ബെചെയ്‌ക്കൊപ്പം ബ്ലാസ്റ്റേഴ്‌സിനായി മെസിയും ഗോളടിച്ച് കൂട്ടിയിരുന്നു. എട്ട് ഗോളും ഒരു അസിസ്റ്റുമായി മെസി ബ്ലാസ്‌റ്റേഴ്‌സിനായി നേടിയത്. ഇതുവരും ചേര്‍ന്ന് 23 ഗോളുകളാണ് സ്വന്തമാക്കിയത്.
ഒന്നിലധികം കാമറൂണിയന്‍ ക്ലബ്ബുകള്‍ക്ക് പുറമേ ചൈനീസ്, ഇറാനിയന്‍ ക്ലബ്ബുകള്‍ക്കായും ഇരുപത്തെട്ടുകാരന്‍ നേരത്തെ കളിച്ചിട്ടുണ്ട്. ഉയരത്തില്‍ വരുന്ന പന്തുകള്‍ ചാടി എടുക്കാന്‍ മികച്ച കഴിവുള്ള താരമാണ് മെസി ബൗളി.
നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് മെസിയും ഓഗ്‌ബെചെയും അടക്കമുളള താരങ്ങളോട് പ്രതിഫലം കുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ താരങ്ങള്‍ തയ്യാറായിട്ടില്ല. ഇതാണ് ബ്ലാസ്റ്റേഴ്‌സ് വിടാന്‍ മെസിയെ പ്രേരിപ്പിച്ചത്.