ചരിത്രനേട്ടവുമായി മെസ്സി; മറഡോണ പോലും ബഹുദൂരം പിന്നിൽ

Image 3
Copa America

കോപ്പ അമേരിക്കയിൽ അർജന്റീനയുടെ എല്ലാ പ്രതീക്ഷകളും മെസ്സിയിലാണ്. ആദ്യത്തെ രണ്ട് മത്സരങ്ങളിൽ ഒരു ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത മെസ്സിക്ക് മൂന്നാമത് പരാഗ്വെക്കെതിരെ നടന്ന മത്സരത്തിൽ ഗോളുകൾ നേടാൻ കഴിഞ്ഞില്ല. എന്നാൽ മറ്റൊരു സുവർണ്ണ നേട്ടവുമായാണ് മെസ്സി കളം വിട്ടത്.

ചൊവ്വാഴ്ച പരാഗ്വെക്കെതിരെ നടന്ന മത്സരത്തോടെ അർജന്റീനക്കായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം എന്ന നേട്ടത്തിൽ ജാവിയർ മസ്കരാനോക്ക് ഒപ്പം മെസ്സി എത്തി. ഇരുവരും 147 മത്സരങ്ങളിൽ അർജന്റീനക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. അടുത്താഴ്ച കോപ്പയിൽ ബൊളീവിയക്ക് എതിരായ മത്സരത്തോടെ ആൽബിസെലസ്റ്റകൾക്കായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമായി മെസ്സി മാറും.

2005 ഓഗസ്റ്റ് 17 നാണ് മെസ്സി അർജന്റീനക്കായി അരങ്ങേറ്റം കുറച്ചത്.

ലയണൽ മെസ്സി (147), മസ്കരാനോ (147), ഹാവിയർ സനേറ്റി (143), റോബർട്ടോ അയാള (114), ഡി മരിയ (107), ഡീഗോ സിമിയോണി (103), സെർജിയോ അഗ്യൂറോ (98), ഓസ്കാർ രാഗേരി (97), സെർജിയോ റോമെറോ (96), ഡീഗോ മറഡോണ (91) എന്നിവരാണ് അർജന്റീനക്കായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരങ്ങൾ.