ബാഴ്‌സയുടെ ഈറ്റില്ലമായ നൗക്യാമ്പിലെത്തിയ ‘പവലിയന്‍ എന്‍ഡ്’ ലേഖിക കണ്ട കാഴ്ച്ചകള്‍

Image 3
FootballLa Liga

മെസി ബാഴ്സലോണ ക്ലബ് വിടുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫുട്ബോള്‍ ലോകം ഏറെ ചര്‍ച്ച ചെയ്യ്തത്. ബാഴ്സ വിടാനുളള ആലോചന തല്‍കാലത്തേക്ക് മെസി ഉപേക്ഷിച്ചെങ്കിലും അത് ഫുട്ബോള്‍ ലോകത്തുണ്ടാക്കിയ പ്രകമ്പനം അത്ര ചെറുതല്ല. മെസിയുടെ പുതിയ നിലപാടുകള്‍ ബാഴ്സലോണയിലും സ്പാനിഷ് ഫുട്ബോളിലും ഉണ്ടാക്കിയ ആഘാതങ്ങള്‍ വളരെ വലുതാണ്.

ബാഴ്സലോണ ആസ്ഥാനമായ നൗ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം പവലിയന്‍ എന്‍ഡിന് വേണ്ടി സ്പെയിനില്‍ നിന്ന് ഫൂട്ടിടൈംസ് ലേഖിക ജുഷ്ന ഷഹീന്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടും ഇക്കാര്യം ചൂണ്ടികാട്ടിക്കുന്നു. ബാഴ്‌സലോണയിലെ വിവിധ തുറകളിലുളള ആളുകള്‍ ജുഷ്‌നയോട് മെസിയുടെ ക്ലബ് മാറ്റത്തെ കുറിച്ച് സംസാരിക്കുന്നു. അവര്‍ പങ്കുവെക്കുന്ന വികാരങ്ങല്‍ താഴെ കൊടുക്കുന്നു.

ബാഴ്സലോണ മെഗാസ്റ്റോറിലെ ജീവനക്കാരന്‍
ക്യാമ്പ് നൗ

നോക്കൂ, മെസി വര്‍ഷങ്ങളായി ഇവിടെയുണ്ട്, മെസി ബാഴ്‌സയ്ക്കായി എല്ലാം നല്‍കി, അതുപോലെ തന്നെ ബാഴ്‌സ മെസിക്കായും എല്ലാം നല്‍കി. അതിനാല്‍ മെസി, ക്ലബിനോട് കൂടുതല്‍ നന്ദിയുള്ളവനായിരിക്കണം. അതേസമയം, ക്ലബ്ബും തെറ്റ് ചെയ്തിട്ടുണ്ട്്. ആയതിനാല്‍ മെസി ഏറെ ദേഷ്യത്തിലാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അദ്ദേഹം ക്ലബ് വിടില്ലെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മെസി പോകരുതെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കാരണം, ക്ലബ്ബിന്റെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. മെസിയ്ക്കായി പിര്‍ലോ ഞങ്ങളുടെ ടീമിനെ സമീപിച്ചു എന്ന് ഓര്‍ത്ത് സഹതാപം തോന്നുന്നു. ബാഴ്‌സയില്‍ സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യമാണിത്’

പവലിയന്‍ എന്‍ഡിന്റെ യൂട്യൂബ് ചാനല്‍ സ്ബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരേലിയന്‍ ടിയര്‍സിന്‍
(ആര്‍.എം.സി സ്പോട്സ്)

ലയണല്‍ മെസി ആദ്യമായി ബാഴ്‌സലോണയില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇത്തവണ അവന്‍ വളരെ ഗൗരവത്തിലാണ്. ബാഴ്സ പ്രസിഡന്റായ ബര്‍തേമ്യുവിനോട് അവന് ശരിക്കും ദേഷ്യമുണ്ടെന്ന് ഞാന്‍ കരുതുന്നു. എന്തുകൊണ്ടെന്നാല്‍ മെസിയില്ലാതെ അടുത്ത വര്‍ഷവും ബാഴ്സക്ക് ചാമ്പ്യന്‍സ് ലീഗ് നേടാനാകില്ല. അതിനാല്‍ തന്നെ ഇരുപത് നീണ്ട വര്‍ഷത്തിന് ശേഷം അവന്‍ ശരിക്കും ബാഴ്സ വിടാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഒരു പക്ഷെ ഈ വാര്‍ത്ത വ്യാജവുമാകും. ഇപ്രകാരം മെസി നേരത്തേയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പണത്തിന് വേണ്ടിയായിക്കാം ഇത്. എന്നാല്‍ ഇക്കൊല്ലാം കാര്യങ്ങള്‍ ഒന്നുകൂടി ഗുരുതരമാണെന്ന് ഞാന്‍ കരുതുന്നു. ചാമ്പ്യന്‍സ് ലീഗില്‍ തോറ്റതോടെ അദ്ദേഹം മടുത്തു, ലൂയിസ് സുവാരസാണ് അദ്ദേഹത്തിന്റെ ഏറ്റവും നല്ല സുഹൃത്ത്. അവനും പോകും. ചിലപ്പോള്‍ മറ്റ് ക്ലബുകളില്‍ തങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും എന്ന് തെളിക്കാനാകും ഈ നീക്കം. ചിലപ്പോള്‍ പെപ്പ് ഗാര്‍ഡിയോളക്കൊപ്പം സിറ്റിയിലേക്കാകും മെസി പോകുക. അവന്‍ പരിശീലനത്തിനോ, കോവിഡ് ടെസ്റ്റിനോ വന്നിട്ടില്ല. ഇതിലൂടെ മെസി കാണിക്കുന്നത് അവന്‍ ബാഴ്സ വിടാന്‍ ആഗ്രഹിക്കുന്നു എന്ന് തന്നെയാണ്. അവനൊരിക്കല്‍ കൂടി ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഒരുപക്ഷേ ബാഴ്‌സലോണയില്‍ ഈ വര്‍ഷം അത് സാധ്യമല്ലായിരിക്കാം.

ഫ്ളോറസോ (മിലാന്‍, ഇറ്റലി)
ക്യാമ്പ് നൗ സന്ദര്‍ശിക്കാനെത്തിയ ആരാധകന്‍

മെസിയാണ് ബാഴ്‌സയുടെ നട്ടെല്ല് അല്ലെങ്കില്‍ അതില്‍ കൂടുതല്‍. വര്‍ഷങ്ങളായി മെസി ബാഴ്‌സയുടെ പ്രതീകമാണ്. എനിക്ക് ഫുട്ബോളിനെ അത്ര ഇഷ്ടമല്ല, എന്നിട്ടും എനിക്ക് ബാഴ്‌സലോണയെ അറിയാം, കാരണം മെസിയാണ്

ജോര്‍ദി സന്‍യോള്‍, ടിവി 3
പബ്ലിക്ക് ടെലിവിഷന്‍ കാറ്റലോണിയ

മെസി ടീം വിടാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് അക്കാര്യം ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. എന്നാല്‍ ടീം മാനേജുമെന്റ് അദ്ദേഹവുമായി സംസാരിക്കുന്നുണ്ട്. മെസിയുടെ സാന്നിധ്യം എത്രത്തോളം പ്രാധാന്യമുളളതാണെന്നും ടീം മാനേജുമെന്റ് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്ത് വിലകൊടുത്തും മെസിയെ നിലനിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പെ മെസി ഇക്കാര്യത്തില്‍ തീരുമാനം എടുത്ത് കഴിഞ്ഞു. റൊണാള്‍ഡ് കൂമാനോ അദ്ദേഹം തന്റെ ആഗ്രഹം വെളിപ്പെടുത്തിയും കഴിഞ്ഞു.

മറ്റ് ക്യാപ്റ്റന്‍മാരായ സെര്‍ജിയോ ബുസ്‌ക്വറ്റ്സ്, സെര്‍ജിയോ റോബര്‍ട്ടോ, ജെറാര്‍ഡ് പിക്വെ എന്നിവരോടും അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതിനാല്‍, അദ്ദേഹം തിരികെ വരാന്‍ ഒരു വഴിയുമില്ല. മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് പോകാന്‍ ആഗ്രഹിക്കുന്നത്.

അത് സംഭവിക്കുകയാണെങ്കില്‍, അത് ഒരു വലിയൊരു താരകൈമാറ്റമായിരിക്കും. ആദ്യം, അദ്ദേഹം ബാഴ്‌സലോണയില്‍ നിന്ന് പുറത്തുപോകാനുള്ള വഴികള്‍ ശരിയാക്കേണ്ടതുണ്ട്. അതിപ്പോള്‍ നിയമപരമായിട്ടേ സാധ്യമാകൂ. മെസി വിചാരിക്കുന്നത് ഫ്രീ ഏജന്റായി ബാഴ്സ വിടാമെന്നാണ്. കോണ്‍ട്രാക്റ്റില്‍ അതിനുളള വഴിയുണ്ടെന്നും അവര്‍ കരുതുന്നു. രണ്ട് പേര്‍ക്കും വാഖ്യാനിക്കാന്‍ കഴിയുന്ന വാദങ്ങള്‍ കോണ്‍ട്രാക്റ്റിലുണ്ട്.

മെസി ബാഴ്സ വിടുന്നത് ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ബാഴ്‌സലോണയുടെ ഓഫീസുകള്‍ക്ക് മുന്നില്‍ നിരവധി പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്. ബാഴ്സയുടെ വിവിധ ഓഫീസുകളില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി. ബര്‍തേമ്യൂ പുറത്ത് പോകൂ എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്യുന്ന ഒത്തുചേരലുകളും റാലികളും എല്ലാം മെസി പോകുന്നതുമായി ബന്ധപ്പെട്ട് ഇവിടെ വ്യാപകമായി നടക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ കാത്തിരുന്ന് കാണണം. മെസിയുടെ കടുത്ത ആരാധകരാണ് ഈ റാലികളെല്ലാം സംഘടിപ്പിക്കുന്നത്. ബാഴ്സയുടെ മെഗാ സ്റ്റോര്‍ ഒഴികെ പൊതുജനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുന്ന നൗക്യാമ്പില്‍ വരെ അവര്‍ കടന്ന് കയറി. ഒടുവില്‍ പോലീസിന് ഇടപെടേണ്ടിന്നു. കുറച്ചു സമയം കൊണ്ട് എല്ലാം നിയന്ത്രണവിധേയമായി. ഭാഗ്യവശാല്‍ അനിഷ്ഠസംഭവങ്ങളൊന്നും ഉണ്ടായില്ല. ബര്‍തേമ്യു അവിടെ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ക്യാമ്പ് നൗവിലേക്ക് മെസി സപ്പോര്‍ട്ടേഴ്സ് ഇരച്ചുകയറിയത് ശരിയായ സമയാത്താണോ എന്നറിയില്ല. എങ്കിലും ഏത് പ്രതിസന്ധിയിലും ബാഴ്സയെ പിന്തുണയ്ക്കുന്നവര്‍ ഇവിടെയുണ്ട്.