മെസിക്കായി പണപ്പിരിവ് തുടങ്ങി സ്റ്റുട്ട്ഗാർട്ട് ആരാധകൻ, 8000 കോടിയാണ്‌ ലക്ഷ്യം

Image 3
FeaturedFootball

ഏതു ക്ലബ്ബാണ് മെസിയെ വേണ്ട എന്ന് പറയുക എന്ന പ്രസ്താവന പിഎസ്‌ജി പരിശീലകൻ തോമസ് ടൂക്കൽ അടുത്തിടെ പറഞ്ഞതാണ്. എന്നാൽ എന്നാൽ ഈ ആഗ്രഹം വെറും സ്വപ്നമായി വിടാൻ തയ്യാറാവാതെ ശ്രമമാരംഭിച്ചിരിക്കുകയാണ് സ്റ്റുട്ട്ഗർട്ട് ആരാധകനായ ടിം ആർട്ട്മാൻ. ജർമ്മൻ ലീഗായ ബുണ്ടസ്ലിഗയിലെ ക്ലബ് ആണ് സ്റ്റുട്ട്ഗാർട്ട്.

സ്റ്റുട്ട്ഗാർട്ട് ക്ലബ്ബിന്റെ ആരാധകനായ ആർട്ട്മാൻ മെസ്സിയെ സൈൻ ചെയ്യാൻ കണ്ടെത്തിയ വഴിയാണ് പണപ്പിരിവ്. ഗോഫണ്ട്‌മീ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇദ്ദേഹം തങ്ങളുടെ ക്ലബ്ബിന് മെസ്സിയെ വാങ്ങാൻ വേണ്ടി പണപ്പിരിവ് തുടങ്ങിയിരിക്കുന്നത്.

മെസിയുടെ റിലീസ് ക്ലോസ് 700 മില്യൺ യുറോയാണ്. എന്നാൽ അതിലും 200 മില്യൺ യുറോ കൂടുതൽ ആണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. അതായത് 900 മില്യൺ യുറോയാണ് (8000 കോടി രൂപ)
ഇദ്ദേഹം മെസിയുടെ വിലയായി ലക്ഷ്യമിട്ടിരിക്കുന്നത്. മെസിയെ മറ്റേതെങ്കിലും ക്ലബ്ബ് വാങ്ങുകയോ മെസ്സിയെ സ്റ്റുട്ട്ഗർട്ടിന് വാങ്ങാൻ സാധിക്കാതിരിക്കുകയോ ചെയ്താൽ ഈ പണം ചാരിറ്റിക്ക് വേണ്ടി ഉപയോഗിക്കുമെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഏതായാലും ഈ ആരാധകന്റെ ആവിശ്യം ജനങ്ങൾ തള്ളികളയാൻ തയ്യാറായിട്ടില്ല. ആളുകൾ പണമയച്ചു തുടങ്ങിയിട്ടുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 500 യുറോ ഇതിലേക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. എന്തായാലും മെസി ബാഴ്‌സ വിടുമെന്ന് തീരുമാനമെടുത്തതോടെ എവിടേക്കാണ് പോവുന്നതെന്ന് ഇതു വരെ സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് സ്റ്റുട്ട്ഗാർട്ട് ഫാനിന്റെ ഇത്തരമൊരു ശ്രമം.