ചങ്കിനെ അപമാനിച്ചു, മെസിയുടെ പെട്ടെന്നുളള പ്രകോപനത്തിന് കാരണം

ലയണല്‍ മെസി ബാഴ്‌സ വിട്ടേക്കും എന്ന റൂമറുകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമാണുളളത്. എല്ലാ സീസണിലും മെസി ബാഴ്‌സ വിട്ടേക്കും എന്ന വാര്‍ത്തള്‍ അന്തരീക്ഷത്തില്‍ പാറപ്പറക്കാറുമുണ്ട്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിയുമ്പോഴേക്കും എല്ലാം കലങ്ങിതെളിഞ്ഞ് പഴയത് പോലെ തന്നെ മെസി നൗകാമ്പില്‍ പന്ത തട്ടി ഗോള്‍ വേട്ട നടത്തുന്നതാണ് ഫുട്‌ബോള്‍ ലോകം സംഭവിക്കാറ്.

എന്നാല്‍ ഇത്തവണ അങ്ങനെയൊരു നേരം പോക്ക് വാര്‍ത്ത മാത്രമല്ല മെസി ബാഴ്‌സ വിടാന്‍ തീരുമാനിച്ചിരിക്കുന്നു എന്നത്. ബാഴ്‌സയെക്കുറിച്ചുള്ള വാര്‍ത്ത സ്രോതസ്സുകളില്‍ ഏറ്റവും വിശ്വസ്തനായ മാധ്യമപ്രവര്‍ത്തകനായ ആല്‍ഫ്രഡോ മാര്‍ട്ടിനെസ് ആണ് സുപ്രധാനമായ ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ക്ലബ് വിടാനുളള മെസിയുടെ തീരുമാനത്തെ തുടര്‍ന്ന് അര്‍ധ രാത്രിയിലും ബാഴ്‌സ ബോര്‍ഡിന്റെ സുപ്രധാന മീറ്റിംഗുകള്‍ പുരോഗമിക്കുകയാണ്.

എന്നാല്‍ ഒരു രാത്രിക്കപ്പുറം മെസി പെട്ടെന്നൊരു തീരുമാനം എടുക്കാന്‍ കാരണമായ പ്രകോപനമെന്തെന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം. അത് ചെന്നെത്തി നില്‍ക്കുന്നത് പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാനില്‍ നിന്ന് സഹതാരവും ഉറ്റസുഹൃത്തുമായ സുവാരസ് നേരിട്ട അപമാനത്തിലേക്കാണ്.

വര്‍ഷങ്ങളായി ക്ലബിന്റെ ആദ്യ ഇലവനില്‍ കളിക്കുന്ന ഒരു താരത്തോട് പ്രത്യേകിച്ച് മെസിയുടെ ഉറ്റ സുഹൃത്ത് കൂടിയായ സുവാരസിനോട്. 47 സെക്കന്‍ഡ് മാത്രം ദീര്‍ഘിച്ച ഫോണ്‍ സംഭാഷണത്തിലുടെ നീ എന്റെ പ്ലാനില്‍ ഇല്ല കൂമാന്‍ അറിയിച്ചതാണ് പെട്ടെന്നൊരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

സൗഹൃദങ്ങള്‍ക്ക് വലിയ വില നല്‍കുന്ന മെസിയ്ക്ക് ഇത് ഒട്ടും ഉള്‍കൊള്ളാന്‍ ആകുന്നതായിരുന്നില്ല. ഇതോടെയാണ് മെസി അങ്ങനെയെങ്കില്‍ താനും ക്ലബ് വിടുകയാണെന്ന പെട്ടെന്നൊരു തീരുമാനത്തിലേക്കെത്തിയത്.

മെസിയ്ക്കായി നിലവില്‍ മൂന്ന് ക്ലബുകളാണ് പ്രധാനമായും രംഗത്തളളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി എന്നീ ക്ലബുകളാണ് അത്. ഇവര്‍ക്ക് മാത്രമേ മെസിയെ സ്വന്തമാക്കാനുളള സാമ്പത്തിക ശേഷി ഇപ്പോഴുളളു എന്ന കണക്കുകൂട്ടിലാണ് ഫുട്‌ബോള്‍ വിദഗ്ദര്‍.

You Might Also Like