ഹൈലൈറ്റ്‌സ്: കോവിഡാനന്തരവും മാറ്റമില്ലാതെ മെസിയുടെ താണ്ഡവം

Image 3
Football

ലാലിഗ തിരിച്ച് വന്നപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയത് സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലിറങ്ങുന്ന ബാഴ്‌സലോണ-മയ്യോര്‍ക്ക മത്സരം ആയിരുന്നു. എന്നാല്‍ ഫുട്‌ബോള്‍ മാസങ്ങളോളം നിര്‍ത്തിവെച്ചിട്ടും തന്റെ പ്രതിഭയ്ക്ക് ഒരു മങ്ങലും ഏറ്റിട്ടില്ലെന്ന് സൂപ്പര്‍ താരം തെളിയിച്ചു. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ഫുട്‌ബോള്‍ തിരിച്ചെത്തിയ ലാലിഗയില്‍ മെസി താണ്ഡവമാടിയപ്പോള്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം.

മത്സരത്തില്‍ രണ്ട് അസിസ്റ്റും ഒരു ഗോളും നേടിക്കൊണ്ട് മെസി തന്നെ ബാഴ്‌സയെ മുന്നില്‍ നിന്നും നയിച്ചു. ഒഴിച്ചിട്ട ഗ്യാലറിയില്‍ മത്സരത്തിന്റെ 64ാം സെക്കന്റില്‍ തന്നെ ബാഴ്‌സ ആദ്യ ഗോള്‍ നേടി. അലാബ നല്‍കിയ ക്രോസ് ലക്ഷ്യം തെറ്റാതെ വിദാല്‍ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് ബാഴ്‌സയുടെ ശക്തമായ ആക്രമത്തില്‍ മയ്യോര്‍ക്ക പ്രതിരോധം നിസഹയരാകുകയായിരുന്നു.

37ാം മിനിറ്റില്‍ മെസിയുടെ അസിസ്റ്റില്‍ ബ്രെതൈ്വറ്റ് ആണ് ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടിയത്. 80ാം മിനിറ്റില്‍ മെസ്സിയുടെ മറ്റൊരു അസിസ്റ്റില്‍ അലാബ്യും ഗോള്‍ നേടി. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ലോകം കാത്തിരിന്ന മെസിയുടെ ഗോള്‍ പിറന്നത്. നീണ്ടകാലത്തെ ഇടവേളക്ക് ശേഷം കളത്തിലേക്ക് തിരിച്ചെത്തിയ ഉറ്റസുഹൃത്ത് ലൂയിസ് സുവാരസായിരുന്നു മെസിയ്ക്ക് ഗോളിന് വഴിയൊരുക്കിയത്.

ഇതോടെ ലാലിഗയില്‍ റയലിനെതിരെ ബാഴ്‌സയുടെ ആധിപത്യം അഞ്ച് പോയന്റായി ഉയര്‍ന്നു. രണ്ടാം സ്ഥാനത്തുളള റയലിന് 56ഉം ബാഴ്‌സക്ക് 61ഉം പോയന്റായി. മത്സര ഹൈലൈറ്റ്‌സ് കാണാം

https://www.youtube.com/watch?v=HtAGoJXE2Bs
https://www.youtube.com/watch?v=03EKgqE-XlI