എൽച്ചെ ഗോൾകീപ്പറോട് ജേഴ്‌സി ചോദിച്ചു വാങ്ങി മെസി, അത്ഭുതപ്പെട്ടു എൽച്ചെയുടെ യുവഗോൾകീപ്പർ

ലാലിഗയിൽ എൽച്ചെക്കെതിരെ ക്യാമ്പ് നൂവിൽ വെച്ചു നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സ വിജയം സ്വന്തമാക്കിയിരുന്നു. ഇരട്ട ഗോളുകൾ സ്വന്തമാക്കിയതോടെ ലാലിഗയിലെ ഗോൾവേട്ടക്കാരിൽ സുവാരസിനെ മറികടന്നു ലയണൽ മെസി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. മൂന്നാം ഗോൾ സ്വന്തമാക്കിയത് ജോർദി ആൽബയാണ്.

ഇരട്ടഗോളുകൾ സ്വന്തമാക്കിയെങ്കിലും മത്സരശേഷം നടന്ന മറ്റൊരു സംഭവമാണ് ലയണൽ മെസിയെ കൂടുതൽ ആരാധ്യനാക്കി തീർത്തിരിക്കുന്നത്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച എൽച്ചെയുടെ യുവ ഗോൾകീപ്പർ എഡ്ഗർ ബാഡിയയുടെ ജേഴ്സി മെസി ചോദിച്ചു വാങ്ങുകയായിരുന്നു. സാധാരണ മറിച്ചാണ് ഉണ്ടാവാറുള്ളത്.

മെസിയുടെ ജേഴ്സിക്കായി താരങ്ങൾ അങ്ങോട്ട്‌ ചെല്ലുകയാണ് പതിവ്. പലപ്പോഴും പലർക്കും ലഭിക്കാതെ നിരാശനാകുന്നതും നമ്മൾ കാണാറുണ്ട്. മത്സര ശേഷം ഗോൾ കീപ്പർക്ക് തന്റെ ജേഴ്‌സി നൽകുകയും തിരിച്ചു മെസി തന്നെ ബാഡിയയുടെ ജേഴ്സി ചോദിക്കുകയായിരുന്നു. ബാഡിയ ആദ്യം തെല്ലൊന്നു അത്ഭുതപ്പെടുകയും മെസിക്ക് ഉടനെ തന്നെ തന്റെ ജേഴ്സി നൽകുകയുമായിരുന്നു.

എൽച്ചെക്കെതിരായ വിജയത്തോടെ സെവിയ്യയെ മറികടന്നു മൂന്നാം സ്ഥാനത്തേക്കുയരാൻ ബാഴ്സക്ക് സാധിച്ചിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി 2 പോയിന്റിന്റെ വ്യത്യാസമാണുള്ളത്. കോപ്പ ഡെൽ റെയിൽ സെവിയ്യയുമായാണ് ഇനി ബാഴ്സക്ക് മത്സരമുള്ളത്. ആദ്യപാദത്തിൽ 2-0നു ബാഴ്സക്ക് തോൽവിയേറ്റു വാങ്ങേണ്ടി വന്നിരുന്നു.

You Might Also Like