ഞെട്ടിച്ച് മെസി, അര്‍ജന്റീനയ്ക്കായി ചെയ്തത്
കൊറോണ സംഹാര താണ്ഡവമാകുന്നതിനിടെ അര്‍ജന്റീനന്‍ ആശുപത്രികള്‍ക്ക് സഹായഹസ്തവുമായി സൂപ്പര്‍ താരം ലയണല്‍ മെസി. അഞ്ച് ലക്ഷം യുറോയാണ് മെസി അര്‍ജന്റീനയിലെ ആറോളം ആശുപത്രികള്‍ക്കായി സഹായധനം വിതരണം ചെയ്തത്. ടിവൈസി സ്‌പോര്‍ട്‌സിനെ ഉദ്ധരിച്ചു കൊണ്ട് മുണ്ടോ ആല്‍ബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോവിഡിനെതിരെ പോരാടാനും ആവിശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനുമാണ് മെസ്സി ഈ തുക സംഭാവന ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ തന്നെ ഫൌണ്ടേഷനായ മെസ്സി ഫൌണ്ടേഷന്‍ വഴി അര്‍ജന്റീനയിലെ ഗാരഹാന്‍ ഫൌണ്ടേഷനാണ് ഈ തുക എത്തിക്കുക.
പിന്നീട് ഇവര്‍ വഴി അര്‍ജന്റീനയിലെ ആറോളം ആശുപത്രികള്‍ക്ക് ഇത് വിതരണം ചെയ്തേക്കും. മുന്‍പും ബാഴ്‌സലോണയിലെ ആശുപത്രികള്‍ക്ക് മെസ്സി സഹായമെത്തിച്ചിരുന്നു. കോവിഡ് പ്രതിസന്ധി തുടര്‍ന്ന് ലീഗ് മത്സരങ്ങള്‍ ഉപേക്ഷിച്ച രാജ്യങ്ങളിലൊന്നാണ് അര്‍ജന്റീന.