ബാലൺ ഡിയോർ സ്വപ്ന ഇലവൻ; ഇടം നേടാൻ സാധിച്ചതിൽ നന്ദി അറിയിച്ച് മെസിയും ക്രിസ്ത്യാനോയും

ഇത്തവണ മികച്ചതാരത്തിനുള്ള ബാലൺ ഡിയോർ നൽകുന്നത് ഒഴിവാക്കിയെങ്കിലും എക്കാലത്തെയും മികച്ച ബാലൺ ഡോർ സ്വപ്ന ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ. നിലവിൽ കളിക്കളത്തിൽ പന്തു തട്ടുന്ന മൊത്തത്തിൽ 11 ബാലൺ ഡിയോറിന്റെ ഉടമകളായ ലയണൽ മെസിയും ക്രിസ്ത്യാനോ റൊണാൾഡോയും സ്വപ്ന ടീമിൽ ഇടം നേടിയിരിക്കുകയാണ്.

എക്കാലത്തെയും ബാലൺ ഡിയോർ സ്വപ്ന ടീമിൽ ഇടം നേടിയ ലോക ഫുട്ബാളിലെ താരങ്ങൾ ഇവരൊക്കെയാണ്: ലെവ് യാഷിൻ, കഫു, ഫ്രാൻസ് ബെക്കൻബോവർ, പൗലോ മാൽഡിനി,സാവി, ലോതാർ മതേയൂസ്,പെലെ, മറഡോണ,ലയണൽ മെസി, റൊണാൾഡോ നസാരിയോ, ക്രിസ്ത്യാനോ റൊണാൾഡോ. ബ്രസീലിൽ നിന്നും മൂന്നു താരങ്ങൾ ടീമിലിടം നേടിയപ്പോൾ രണ്ടു അർജന്റീനൻ താരങ്ങളും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഡ്രീം ടീമിൽ ഇടം നേടിയതിൽ ലയണൽ മെസി തന്റെ നന്ദി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു: ബാലൺ ഡിയോറിന്റെ സ്വപ്‌ന ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞത് ഒരു ആദരവായി ഞാൻ കണക്കാക്കുന്നു. എന്നെ തിരഞ്ഞെടുത്തതിനുള്ള നന്ദി അറിയിക്കുന്നതിനോടൊപ്പം ഇടം നേടാൻ കഴിഞ്ഞ എല്ലാ കളിക്കാർക്കും ഒപ്പം നോമിനേഷൻ ലഭിച്ചവർക്കും എന്റെ ആശംസകൾ അറിയിക്കുന്നു. ആ ലിസ്റ്റിൽ ഒരുപാട് മികച്ച ഇതിഹാസങ്ങളുണ്ട്.”

ലയണൽ മെസിക്കൊപ്പം സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയും ടീമിലുൽപ്പെട്ടതിന്റെ നന്ദി രേഖപ്പെടുത്തി: “ഫ്രാൻസ് ഫുട്ബോളിന്റെ അല്ല ടൈം ഇലവനിൽ ഇടം നേടാൻ കഴിഞ്ഞതിൽ എനിക്കു ഒരുപാട് സന്തോഷമുണ്ട്. എന്തൊരു വിസ്മയകരമായ സ്വപ്ന ഇലവൻ ആണിത്. അവർക്കെല്ലാം എന്റെ ബഹുമാനവും ആദരവും അർഹിക്കുന്നുണ്ട്. അസാധാരണ താരങ്ങളുടെ ഇടയിൽ വരാൻ സാധിച്ചതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. നന്ദി.”

You Might Also Like