മത്സരത്തിനിടെ മെസിയെന്നെ തെറിവിളിച്ചു, ആരോപണവുമായി നാസ്‌റ്റിക്‌ താരം

സൂപ്പർ താരം ലയണൽ മെസ്സി തന്നെ മോശമായി തെറിവിളിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജിംനാസ്റ്റിക്ക് താരം. ജിംനാസ്റ്റിക്കുമായി നടന്ന സൗഹൃദമത്സരത്തിനിടെയാണ് ഈ സംഭവം അരങ്ങേറിയത്. ജിംനാസ്റ്റിക് മധ്യനിരതാരമായ ഹവിയർ റിബ്ബല്ലസാണ് മെസിക്കെതിരെ ഇത്തരമൊരു ആരോപണവുമായി മുന്നോട്ടുവന്നത്. തന്നെ ആസ്സ് ഹോ* എന്നു വിളിച്ചെന്നാണ് മെസിക്കെതിരെ റിബല്ലസ് ആരോപിച്ചിരിക്കുന്നത്.

മത്സരത്തിനിടെ മെസിയെ തുടർച്ചയായി ഫൗൾ ചെയ്തതുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നങ്ങളുടെ തുടക്കം. മെസിയെ ശാരീരികമായി നേരിട്ട ഹവിയർ റിബല്ലസിനെതിരെ മെസി രോഷാകുലനാവുകയായിരുന്നു. “നീ എന്താ ചെയ്യുന്നത് വിഡ്ഢീ, എന്നെ ചവിട്ടുന്നത് നിർത്തിക്കൂടേ ആസ് ഹോ*? എന്നാണ് മെസ്സി ദേഷ്യത്തോടെ ചോദിച്ചത്. എന്നാൽ അതിനു താരം തന്നെ മറുപടി നൽകുകയും ചെയ്തു.

എന്നേക്കാൾ മികച്ചവനാണ് നിങ്ങളെങ്കിൽ ഞാൻ നിങ്ങളെ ചവിട്ടുക തന്നെ ചെയ്യും. എനിക്ക് നിങ്ങളെ കടത്തി വിടാനാവില്ല, കാരണം അപ്പോൾ നിങ്ങളെന്നെ പരാജയപ്പെടുത്തിയേക്കും.” ഇതായിരുന്നു റിബല്ലസ് നൽകിയ മറുപടി. റിബല്ലസ് തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയതും. ജിംനാസ്റ്റിക്കിനെതിരെ കേവലം നാല്പത്തിയഞ്ചു മിനുട്ടുകൾ മാത്രമാണ് മെസി കളിച്ചത്. അതിനിടെയാണ് മെസി തന്നെ അശ്ലീലമായി തെറി വിളിച്ചതെന്ന് റിബല്ലസ് ആരോപിച്ചത്.

ബാഴ്‌സ തന്നെ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ വിടാനാവാത്തതിലുള്ള അമർഷമാണ് ഇത്തരത്തിലുള്ള മോശം പദപ്രയോഗങ്ങൾ നടത്താൻ കാരണമെന്നാണ് വിമർശകർ വിലയിരുത്തുന്നത്. ഏതായാലും എതിർതാരത്തിന്റെ ആരോപണമല്ലാതെ മറ്റൊന്നും ഈ സംഭവത്തിന് തെളിവായി ലഭിച്ചിട്ടില്ല. മത്സരത്തിൽ 3-1നു ബാഴ്സ വിജയം നേടിയിരുന്നു. ഈ മത്സരത്തിൽ മെസിക്ക് ഗോൾ നേടാൻ സാധിച്ചില്ല.കൂട്ടീഞ്ഞോ, ഡെംബലെ, ഗ്രീസ്‌മാൻ എന്നിവരാണ് ബാഴ്സക്കായി ഗോൾ നേടിയത്.

You Might Also Like