ഭയമില്ലാതെ കളിച്ചാൽ യുവന്റസിനെ പുറത്താക്കാനാകും, ആത്മവിശ്വസത്തിന്റെ നെറുകയില്‍ മെംഫിസ് ഡീപേ

Image 3
Champions LeagueFeaturedFootball

യുവന്റസിനെതിരെ പേടി കൂടാതെ കളിക്കാനായാൽ ചാമ്പ്യൻസ് ലീഗിൽ നിന്നും അവരെ പുറത്താക്കാനാകുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ലിയോൺ നായകൻ മെംഫിസ് ഡീപേ. യുവേഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം യുവന്റസിനെ കീഴടക്കാൻ ലിയോണിനാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഓഗസ്റ്റ് എട്ടിനാണ് യുവന്റസും ലിയോണും തമ്മിലുള്ള പ്രീക്വാർട്ടറിന്റെ രണ്ടാം പാദമത്സരം നടക്കുക. ലിയോണിന്റെ തട്ടകത്തിൽ വെച്ച് നടന്ന ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ലിയോൺ വിജയിച്ചിരുന്നു. ഇതോടെ രണ്ടാം പാദ മത്സരം യുവന്റസിന് നിർണായകമായിരിക്കുകയാണ്.

” ആദ്യപാദത്തിൽ ഞാൻ മത്സരം കണ്ടിരുന്നു. ഇഞ്ചുറി ആയതിനാൽ ഞാൻ ആ മത്സരം കളിച്ചിരുന്നില്ല. പക്ഷെ ആ മത്സരത്തിൽ ടീമിന്റെ ഊർജസ്വലത കണ്ടു ഞാൻ വളരെയധികം സന്തോഷവാനായി. അന്ന് യുവന്റസിനു നന്നായി കളിക്കാൻ സാധിച്ചില്ല. എന്നാൽ ഇന്ന് സ്ഥിതികൾ മാറി. അവർ കൂടുതൽ മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. അസാധാരണമായ പലമാറ്റങ്ങളും അവർക്ക് കൈവന്നിട്ടുണ്ട് “

“പക്ഷെ ഇപ്പോൾ അവർക്കൊപ്പം ഞാനും തയ്യാറാണ്. യുവന്റസിന് ഫൈനൽ മത്സരങ്ങൾ കളിച്ചു പരിചയമുള്ള ഒട്ടേറെ താരങ്ങൾ ടീമിലുണ്ട്. എന്നാൽ ഞങ്ങളിൽ കൂടുതലും അത്ര പരിചയസമ്പന്നത ഇല്ലാത്ത യുവതാരങ്ങളാണ്. പക്ഷെ ഞങ്ങൾ എപ്പോഴും ഏകാഗ്രതയുള്ള ടീമാണ്. ഞങ്ങൾ ഭയമൊന്നും കൂടാതെ പോരാടിയാൽ ഞങ്ങൾക്ക് അവരെ കീഴടക്കാൻ സാധിക്കും ” അഭിമുഖത്തിൽ മെംഫിസ് ഡീപേ അഭിപ്രായപ്പെട്ടു.