മെസി ട്രാൻഫർ: ഇന്ന് നിർണായക ദിവസം, മെസിയുടെ അച്ഛനും ബർതോമ്യുവുമായുള്ള കൂടിക്കാഴ്ചയൊരുങ്ങുന്നു

ഏറെക്കാലം ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന മെസി ട്രാൻസ്ഫർ ഗാഥയിലെ നിർണായക ദിവസമാണിന്ന്. മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജെ മെസ്സിയും ബാഴ്സലോണ പ്രസിഡന്റ്‌ ബർതോമ്യുവും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന് നടന്നേക്കും. മെസി ട്രാൻഫറുമായി ബാഴ്സയുമായ വളരെ നിർണായകമായ കാര്യങ്ങൾ ഇന്ന് ചർച്ച ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ക്ലബ് വിടണം എന്ന ആഗ്രഹം അറിയിച്ചു കൊണ്ട് മെസി ബുറോഫാക്സ് അയച്ചതാണ് കൂടുതൽ സങ്കീർണതയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്. ഇന്നത്തെ ചർച്ചയിലും രണ്ട് വിഭാഗക്കാരും നേരിടുന്ന പ്രശ്നം ഉറച്ച നിലപാടുകൾ തന്നെയാണ്. ക്ലബ് വിടണമെന്ന ഉറച്ച തീരുമാനത്തിൽ നിലക്കൊള്ളുന്ന മെസിയും എന്ത് സംഭവിച്ചാലും ക്ലബ് വിടാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലുള്ള ബർതോമ്യുവും കാര്യത്തെ കൂടുതൽ സങ്കീർണതയിലെത്തിച്ചിരിക്കുകയാണ്.

തന്റെ ഫ്രീ ട്രാൻസ്ഫർ ക്ലോസ് ജൂണിൽ അവസാനിച്ചിട്ടില്ലെന്നും കൊറോണ മൂലം ടൂർണമെന്റുകൾ നീണ്ടതിനാൽ ഇപ്പോഴും നിയമപരമായ സാധുതകൾ ഉണ്ടെന്നുമാണ് മെസിയും നിയമജ്ഞരും കണക്കാക്കുന്നത്. ബാഴ്സലോണക്ക് പിന്തുണയുമായി അടുത്തിടെ ലാലിഗ അധികൃതരും രംഗത്തു വന്നതോടെ മെസിക്ക് തിരിച്ചടിയായിരിക്കുകയാണ്.

മെസിക്ക് ഫ്രീയായി ക്ലബ് വിടാൻ സാധിക്കില്ലെന്നും എഴുന്നൂറ് മില്യൺ റിലീസ് ക്ലോസ് തുക മുഴുവനും നൽകിയാൽ മാത്രമേ മെസിക്ക് ക്ലബ് വിടാനാവുകയുള്ളൂയെന്നുമാണ് ലാലിഗ വ്യക്തമാക്കിയത്. അതിനാൽ തന്നെ മെസിയുടെ പിതാവ് ഇന്ന് ഏറ്റവും കൂടുതൽ ഉയർത്തി കാട്ടുക താരത്തിന്റെ റിലീസ് ക്ലോസിൽ മാറ്റം വരുത്തി കൊണ്ട് ക്ലബ് വിടാൻ അനുവദിക്കണമെന്നു തന്നെയാവും. എന്നാൽ ഇത് ബർതോമ്യു അംഗീകരിക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്.

You Might Also Like