ധോണിയും കോഹ്ലിയുമൊന്നുമല്ല ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റര്‍, ഇതാ അമ്പരപ്പിക്കുന്ന കണക്കുകള്‍

Image 3
CricketTeam India

ക്രിക്കറ്റ് എന്നാല്‍ ഇന്ത്യയില്‍ പണക്കൊഴുപ്പിന്റെ മേളയാണ്. അതിനാല്‍ തന്നെ ക്രി്ക്കറ്റ് താരങ്ങള്‍ വാരിക്കൂട്ടുന്ന പണത്തിന് കൈയ്യും കണക്കുമില്ല. കളിക്കളത്തില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തിന് പുറമെ പരസ്യത്തില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നെല്ലാം ഒരോ ക്രിക്കറ്റ് താരവും കോടികളാണ് വാരുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സമ്പന്നനായ കളിക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ കോഹ്ലിയെന്നോ ധോണിയെന്നോ എല്ലാം ആകാം ആരാധകരുടെ ഉത്തരം. എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വര്‍ഷങ്ങള്‍ വിരമിച്ച ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം. ആ പട്ടിക കാണാം

സചിന്‍ ടെണ്ടുല്‍ക്കര്‍: വിരമിച്ചിട്ടും സച്ചിന്റെ മാര്‍ക്കറ്റ് മൂല്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. നിലവില്‍ നിരവധി ബ്രാന്‍ഡുകളുടെ മുഖമാണ് സച്ചിനിപ്പോഴും. സച്ചിന്റെ സമ്പാദ്യം 1000 കോടി രൂപയ്ക്ക് മുകളിലായാണ് കണക്കാക്കുന്നത്.

 

  • മഹേന്ദ്ര സിംഗ് ധോണി: ഇന്ത്യയുടെ രണ്ടാമത്തെ ധനിക ക്രിക്കറ്റര്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ്. ഉദ്ദേശം 767 കോടിയാണ് ധോണിയുടെ സമ്പാദ്യം.
  • വിരാട് കോഹ്ലി: ഇന്ത്യന്‍ നായകന്റെ ആസ്തി നിലവില്‍ 638 കോടി രൂപയാണ്. സ്വന്തമായി ഫാഷന്‍ ബ്രാന്‍ഡുകള്‍ വരെ കോഹ്ലിക്കുണ്ട്.

  • വിരേന്ദര്‍ സെവാഗ്?: ദേശീയ ടീമില്‍നിന്ന് വിരമിച്ചെങ്കിലും സമ്പന്നരില്‍ നാലാമനായി ഡല്‍ഹിക്കാരന്‍ സെവാഗുണ്ട്. 277 കോടിയാണ് സെവാഗിന്റെ സമ്പാദ്യം.
  • യുവരാജ് സിങ്: 2011ലെ ലോകകപ്പ് വിജയത്തിന്ഞറെ ശില്‍പിയായി വാഴ്ത്തപ്പെടുന്ന യുവരാജ് സിങ് തൊട്ടുപിറകെ അഞ്ചാം സ്ഥാനത്താണ്. ആസ്തി 245 കോടി രൂപയാണ് യുവരാജിന്റെ ആസ്തി.