പിഎസ്‌ജിക്ക് വൻതിരിച്ചടി, എംബാപ്പേ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്‌

Image 3
FeaturedFootball

ഫ്രഞ്ച് കപ്പ്‌ ഫൈനൽ മത്സരത്തിനിടക്ക് കണങ്കാലിന് പരിക്കേറ്റ പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പേക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമാകും എന്നുറപ്പായി. താരത്തിന് മൂന്നാഴ്ചയെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് മെഡിക്കൽ അപ്ഡേറ്റിലൂടെ പിഎസ്‌ജി അറിയിച്ചത്.

ഫ്രഞ്ച് കപ്പ്‌ ഫൈനലിൽ സെയിൻ്റ് ഏറ്റിയെന്നെക്കെതിരെ കളിക്കുമ്പോൾ ക്യാപ്റ്റൻ പെറിന്റെ ടാക്കിളിനെ തുടർന്നാണ് എംബപ്പേയുടെ വലത് കണങ്കാലിന് പരിക്കേറ്റത്. പിഎസ്‌ജി പുറത്ത് വിട്ട മെഡിക്കൽ അപ്ഡേറ്റനുസരിച്ച് സ്കാനിംഗിൽ എംബപ്പേയുടെ വലത് കണങ്കാലിലെ എക്സ്റ്റേണൽ ലിഗമെൻ്റിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്.

ഇതിനെത്തുടർന്ന് എംബാപ്പേക്ക് മൂന്ന് ആഴ്ചകളെങ്കിലും പുറത്തിരിക്കേണ്ടി വരും. ഓഗസ്റ്റ് 12നാണ് ലിസ്ബണിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പിഎസ്‌ജി അറ്റലാൻറയെ നേരിടുന്നത്. മത്സരത്തിൽ എംബപ്പേക്ക് കളിക്കാനാവില്ല എന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

ഇതോടെ  കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ്‌ലീഗിൽ നെയ്മറെ നഷ്ടപ്പെട്ടത് പോലെ  എംബാപ്പെയെയും പിഎസ്‌ജിക്ക് നഷപ്പെട്ടിരിക്കുകയാണ്.ഇതിന് പുറമെ ഈ മാസം 31ന് നടക്കുന്ന കോപ ഡി ലാ ലിഗ് ഫൈനലിലും താരത്തിന് കളിക്കാനാവില്ല. ഒളിംപിക് ലിയോണാണ് ഈ മത്സരത്തിലെ പിഎസ്‌ജിയുടെ എതിരാളികൾ. ഏതായാലും നിർണ്ണായക സമയത്ത് സുപ്രധാന താരത്തിന് പരിക്കേറ്റത് പിഎസ്‌ജിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.