മായന്തി പുറത്ത്, കടുത്ത നടപടിയുമായി സ്റ്റാര്‍ സ്‌പോട്‌സ്, ഐപിഎല്‍ ആരാധകര്‍ക്ക് നിരാശ

Image 3
CricketIPL

ഐപിഎല്‍ പുതിയ സീസണില്‍ ആരാധകര്‍ക്ക് കടുത്ത നിരാശയുണ്ടാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐപിഎല്‍ തത്സമയ അവസരണത്തിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച അവതാരിക ഐപിഎല്ലില്‍ ഇത്തവണ കളി പറയാന്‍ ഉണ്ടാകില്ല. സ്റ്റാര്‍ സ്‌പോട്‌സ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

അതെസമയം എന്തുകൊണ്ടാണ് മായന്തി ഐപിഎല്ലിന്റെ ഭാഗമാകാത്തത് എന്ന് വിശദീകരിക്കാന്‍ ചാനല്‍ തയ്യാറായിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റര്‍ സ്റ്റുവാര്‍ട്ട് ബിന്നിയുടെ ഭാര്യയായ മായന്തി ചുരുങ്ങിയ കാലത്തിനുളളിലാണ് പേരെടുത്ത സ്‌പോട്‌സ് അവതാരികയായി മാറിയത്.

വിവിധ ഐസിസി ടൂര്‍ണമെന്റുകളിലും, ഐ എസ് എല്‍ ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ ലീഗുകളിലും പ്രവര്‍ത്തിച്ച് പരിചയമുള്ള മയന്തി വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് ഇത്തവണ ഐപിഎല്ലില്‍ നിന്ന് പിന്മാറിയതെന്ന് സൂചനകള്‍ ഉണ്ടെങ്കിലും അക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ശനിയാഴ്ച്ചയാണ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. കരുത്തരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ആദ്യ പോരാട്ടം.