ഫോമിലേക്കുളള തിരിച്ചുവരവ് അയാള്‍ ആഘോഷമാക്കുകയാണ്, ഏത് കോട്ടയും അവന് തകര്‍ക്കാനുളള ശക്തിയുണ്ട്

Image 3
CricketIPL

ബസന്ത് നെയ്‌റൂന്‍

ഈയിടെ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അവസരം ലഭിച്ചിട്ടും, മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ അന്ന് ഒരുപാട്‌പേര്‍ മയാങ്ക് അഗര്‍വാളിനെ രൂക്ഷമായി വിമര്‍ശിച്ചത് കണ്ടിരുന്നു.

എന്നാല്‍ ഇയാളുടെ കേളീമികവിനെ തിരിച്ചറിഞ്ഞ അന്നുമുതല്‍ ഇന്നുവരെ ഇയാളെ അകമഴിഞ്ഞ് പിന്തുണച്ചിട്ടേയുള്ളൂ, അതയാളുടെ കഴിവില്‍ അത്രയ്ക്കും വിശ്വാസമുള്ളത് കൊണ്ട് തന്നെയാണ്…

ഫോമിലുള്ള താന്‍ പഞ്ചാബിന്റെ മികച്ച തുടക്കത്തിനെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നത് കഴിഞ്ഞ കുറച്ച് കാലമായി അയാള്‍ നമുക്ക് കാണിച്ച് തന്നുകൊണ്ടിരിക്കുകയാണ്…

ഒപ്പം ഫോം ഔട്ടില്‍ നിന്നും ഇന്‍ ഫോമിലേക്കുള്ള ഈ ഇന്നിംഗ്‌സ് അയാള്‍ ആഘോഷമാക്കുകയാണ്..

4 സിക്‌സറുകളും 7 ബൗണ്ടറികളും അടക്കം കേവലം 36 പന്തില്‍ 69 റണ്‍സ്…
അതെ, ഈ തിരിച്ച് വരവ് മനോഹരമാണ്, അതിമനോഹരം

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍