ഐപിഎല്‍ ബാധയേറ്റ് അവന്‍ സ്വയം നശിക്കുകയാണ്, ദയവായി ഓസീസിനെതിരെ ടെസ്റ്റ് കളിക്കുകയാണെന്ന് മനസ്സിലാക്കൂ

Image 3
CricketTeam India

ജയറാം ഗോപിനാഥ്

76, 42, 77… എന്നീ സ്‌കോറു കളോടെ, മിച്ചല്‍ സ്റ്റാര്‍ക്, ഹസല്‍വുഡ്, പാറ്റ് കമ്മിന്‍സ് പേസ് ത്രയത്തിനെതിരെ രണ്ട് വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയയില്‍ വെച്ച് dream debut നടത്തിയ മായങ്ക് അഗര്‍വാളിന്, ഈ സീരീസില്‍ എന്താണ് പറ്റിയത്?? വളരെ മികച്ച ഒരു IPL സീസണ് ശേഷം എത്തിയ അഗര്‍വാള്‍, 17, 9, 0, 5 എന്നീ സ്‌കോറുകളുമായി നമ്മെ നിരാശപ്പെടുത്തികളഞ്ഞു.
എന്താണ് അഗര്‍വാളിന് പറ്റിയത്??? അതറിയാന്‍ നമ്മുക്ക് അഗര്‍വാളിന്റെ ബാറ്റിംഗ് ശൈലി ഒന്ന് analyse ചെയ്യാം.

Modern day ക്രിക്കറ്റിലെ hard hitters നെ പോലെ high back lift ഉള്ള ബാറ്റ്‌സ്മാനാണ് അഗര്‍വാള്‍. ബോള്‍ face ചെയ്യാന്‍ നില്‍ക്കുമ്പോള്‍, ബാറ്റ് വളരെയധികo ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്ന (lift ചെയ്തു നില്‍ക്കുക ) രീതിയാണെല്ലോ ഇത്. ഇങ്ങനെ നില്‍ക്കുന്ന ബാറ്റ്‌സ്മാന്‍ already cock ചെയ്ത gun മായി നില്‍ക്കുന്ന സൈനികനെ പോലെയാണ്. അയാള്‍ക്ക്, നേരെ ഗണ്ണിന്റെ ട്രിഗ്ഗര്‍ അമര്‍ത്തിയാല്‍ മതി. തന്മൂലം ബോളിനോട് പെട്ടന്ന് react ചെയ്യാന്‍ സാധിക്കുകയും അതിനോടൊപ്പം, വളരെ ശക്തിയായി ബാറ്റ് സിങ് ചെയ്യാനും, ബോളിനെ അതി ശക്തമായി പ്രഹരിക്കാനും സാധിക്കും… Thatz Y they are hardhitters…

ഈ high back lift ആണോ വേഗതയും ബൗണ്‍സ്സുമുള്ള ഓസ്‌ട്രേലിയന്‍ പിച്ചകളില്‍ അഗര്‍വാളിന്റെ കാര്യത്തില്‍ വില്ലനാകുന്നത്???.. അപ്പോള്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ സീരീസില്‍ ഇതേ back lift ഓടെ അല്ലെ പുള്ളി തച്ചു തകര്‍ത്തത്??? ചോദ്യം ന്യായമാണ്..

നിങ്ങള്‍ യൂട്യൂബില്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ സീരിസിലെ അഗര്‍വാളിന്റെയും ഈ സീരീസിലെ അഗര്‍വാളിന്റെയും സ്റ്റാന്‍സ് സൂക്ഷ്മമായി നിരീക്ഷിക്കുക… വ്യത്യാസം മനസിലാകും.. High back lift എന്നത് ഇപ്പോള്‍ very very high back lift ആയി മാറിയിരിക്കുന്നു… അതായത് കഴിഞ്ഞ സീരിസില്‍

ഷോള്‍ഡറിനോപ്പം / അതിന് താഴെ വരെ ഉയര്‍ന്നു നിന്ന ബാറ്റ്, ഇപ്പോള്‍ പരമശിവന്റെ ത്രിശൂലം പോലെ 90ഡിഗ്രിയില്‍ തലക്ക് മുകളില്‍ വരെയായി.. അതോടൊപ്പം കാലുകള്‍ക്കിടയിലെ അകലം (gap between front & back leg ) വര്‍ധിച്ചിരിക്കുന്നു. കണ്ടം കളി ഭാഷയില്‍ പറഞ്ഞാല്‍ ‘വെട്ടാന്‍ നില്‍ക്കുന്നത് ‘ പോലെയുള്ള സ്റ്റാന്‍സ്. IPL നടന്ന UAE ലെ സ്ലോപിച്ചുകളില്‍ ഉപകാരപ്രദമായ ഈ സ്റ്റാന്‍സ് change, ഓസ്‌ട്രേലിയയില്‍

എങ്ങനെ അദ്ദേഹത്തിനെ ദോഷകരമായി ബാധിച്ചു എന്ന് നോക്കാം.

Back lift വളരെയധികം കൂടിയതോടെ, അദ്ദേഹത്തിന്റെ വലത് കൈക്കുഴ (right wrist ), വലത് വശത്തെ ഏണിന് (right hip ) പിന്നിലേക്ക്
മാറുകയും, തന്മൂലം incomming deliveries നോട് react ചെയ്യാന്‍ അദ്ദേഹം slow ആകുന്നു. 1st ടെസ്റ്റിലെ ആദ്യ ഇന്നിഗ്സില്‍, കമ്മിന്‍സിന്റെ insinger നെ defend ചെയ്യാന്‍ അദ്ദേഹം slow ആയതും, ബോള്‍ സ്റ്റമ്പ് തെറിപ്പിച്ചതും നമ്മള്‍ കണ്ടതാണ്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും, സ്റ്റാര്‍ക്കിന്റെ ഇന്‍സിങ്ങറിന്റെ മുന്ബില്‍ plumb LBW ആയതും ഇങ്ങനെ slow to react ആയത് കൊണ്ടാണ്.
അതോടൊപ്പം, കാലുകള്‍ക്കിടയിലെ ഗ്യാപ് വര്‍ധിപ്പിച്ചുള്ള സ്റ്റാന്‍സ് ആയത് കൊണ്ട്, അദ്ദേഹത്തിന്റെ natural tendency ഫ്രണ്ട് ഫൂട്ടില്‍ കളിക്കുകഎന്നതായിരിക്കും… പേസും ബൗണ്‍സുമുള്ള ഓസ്‌ട്രേലിയന്‍ പിച്ചകളില്‍ കഴിവതും ബാക്ക്ഫൂട്ടില്‍ കളിക്കുന്നതാണ് ഉചിതമെന്നിരിക്കെ… സ്റ്റാന്‍സിലെ പ്രത്യേകത കാരണം, ബാക്ഫൂട്ടില്‍ കളിക്കാനുള്ള ഓപ്ഷനുകള്‍ കുറഞ്ഞതിനൊപ്പം, soft hands ഓടെ കളിക്കാനും അഗര്‍വാളിന്, കഴിയാതെ വരുന്നു. സ്റ്റാര്‍ക്കിന്റെയും, ഹസല്‍ വുഡിന്റെയും പന്തുകള്‍ അദ്ദേഹംതിന്റെ ബാറ്റിന്റെ thick edge എടുത്ത് പെയിന്റ കയ്യില്‍ വിശ്രമിച്ചത് ഈ പോരായ്മകള്‍ കൊണ്ടാണ്.

ടെക്‌നിക്കിന്റെ കാര്യത്തില്‍ ശുഭമാന്‍ ഗില്ലിനോളമില്ലെങ്കിലും, ഓസ്ട്രേലിയന്‍ പിച്ചകളില്‍ survive ചെയ്യാനുള്ള able techique ഉള്ള അഗര്‍വാളിന് , തന്റെ ബാറ്റിംഗ് സ്റ്റാന്‍സിലെ ഈ പോരായ്മ പരിഹരിച്ചാല്‍ തീര്‍ച്ചയായും കഴിഞ്ഞ തവണത്തെ പോലെ മികച്ച പ്രകടനം നടത്താന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നു …

Dear Agarwaal.. Plz uninstall the IPL setting and reboot to Australian Test mode

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍