ആര്‍സിബിയ്ക്കും പാകിസ്ഥാനും വന്‍ തിരിച്ചടി, കടുത്ത തീരുമാനവുമായി മാക്‌സ്‌വെല്‍

Image 3
CricketTeam India

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ അടുത്ത മാസം നടക്കുന്ന പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറി. കല്യാണം പ്രമാണിച്ചാണ് മാക്‌സ് വെല്‍ പാക് പര്യടനത്തില്‍ നിന്നും പിന്മാറിയിരിക്കുന്നത്.

കൂടാതെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിലും മാക്‌സ്‌വെല്ലിന്റെ സേവനം അദ്ദേഹത്തിന്റെ ടീമായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് ലഭിക്കില്ല. ആര്‍സിബിയെ സംബന്ധിച്ച് ഏറെ തിരിച്ചടിയാണ് മാക്‌സ്‌വെല്ലിന്റെ അഭാവം.

മാര്‍ച്ച് അവസാനത്തോടെയാണ് മാക്‌സ്വെല്ലിന്റെ വിവാഹം. ഇന്ത്യന്‍ വംശജയായ വി്ന്നി രാമനെയാണ് മാക്‌സ്‌വെല്‍ വിവാഹം ചെയ്യുന്നത്. ഏറെ നാളത്തെ പ്രണയശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

അതേസമയം പാക്കിസ്ഥാന്‍ പരമ്പര കാരണം ഒട്ടനവധി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ഐപിഎലിന്റെ തുടക്കം നഷ്ടമാകും. പാക്കിസ്ഥാനില്‍ ഓസ്‌ട്രേലിയ ഏപ്രില്‍ അഞ്ചിന് ആണ് അവസാന ടി20 കളിക്കുന്നത്.

ജോഷ് ഹാസല്‍വുഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, പാറ്റ് കമ്മിന്‍സ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യൂ വെയിഡ്, ഡാനിയേല്‍ സാംസ് എന്നിവര്‍ക്കാണ് ഐപിഎലിന്റെ തുടക്കം നഷ്ടമാകുക.