ഇവനെയെല്ലാം നിങ്ങള്‍ ലോകകപ്പ് കളിക്കാനാണോ കൊണ്ട് പോകുന്നത്, ഹെയ്ഡനും ചോദിക്കുന്നു

ഏറെ നാളുകള്‍ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വന്‍ തിരിച്ചുവരവ് നടത്തിയ താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേഷ് കാര്‍ത്തിക്. കഴിഞ്ഞ ഐപിഎല്ലിലെ മികച്ച പ്രകടനമായിരുന്നു ഡികെയ്ക്ക് ഇന്ത്യന്‍ ടീമിലേക്ക് ഏറെ നാളുകള്‍ക്ക് ശേഷം വഴി തുന്നത്. എന്നാല്‍ ഇന്ത്യയ്ക്കായി കാര്യമായ പ്രകടനമൊന്നും കാഴ്ച്ചവെക്കാന്‍ ഡികെയ്ക്ക് ആയിട്ടില്ല.

ഇതോടെ കാര്‍ത്തികിനെ ലോകകപ്പ് ടീമിലെടുത്ത നടപടിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസ താരവും പ്രമുഖ പരിശീലകനുമായ മാത്യൂ ഹെയഡന്‍. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ദിനേശ് കാര്‍ത്തിക്കിനെ മറികടന്ന് അക്സര്‍ പട്ടേലിനെ നേരത്തെയിറക്കിയതിനെ ഹെയ്ഡന്‍ വിമര്‍ശിച്ചു. കാര്‍ത്തിക്കിന് കൂടുതല്‍ പന്തുകള്‍ നേരിടാന്‍ അവസരമൊരുക്കണം എന്നാണ് മുന്‍ താരത്തിന്റെ വാദം.

‘ദിനേശ് കാര്‍ത്തിക്കിന്റെ ചുമതലയെ കുറിച്ച് ഞാന്‍ ചിന്തിക്കുകയായിരുന്നു. നിലവില്‍ കാര്‍ത്തിക് വഹിക്കുന്ന റോളിന് തക്കതായ പ്രകടനമല്ല കാഴ്ചവെക്കുന്നത്. കാര്‍ത്തിക്കിനെ ബഹുമാനിക്കാതിരിക്കുന്നില്ല. അദ്ദേഹം കൂടുതല്‍ നന്നായി ബാറ്റ് ചെയ്യണം. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നത്. കാര്‍ത്തിക് മികച്ച താരമാണ്. ഫിനിഷര്‍ എന്ന നിലയില്‍ ഡികെ വഹിക്കുന്ന റോളിനെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. ബാറ്റിംഗ് ഓര്‍ഡറില്‍ കാര്‍ത്തിക്കിനെ നേരത്തെയിറക്കണം’ ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം 19 രാജ്യാന്തര ടി20കളിലെ 15 ഇന്നിംഗ്സുകളില്‍ 199 റണ്‍സ് മാത്രമാണ് ദിനേശ് കാര്‍ത്തിക്കിന് നേടാനായത്. 1*, 30*, 6, 55, 5*, 0, 11, 12, 6, 41*, 7, 6, 12, 1*, 6 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. 19.90 മാത്രമാണ് ബാറ്റിംഗ് ശരാശരിയെങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 132.66. ഉയര്‍ന്ന സ്‌കോര്‍ 55. ഈ ഒരൊറ്റ അര്‍ധ സെഞ്ചുറി മാത്രമേ ഡികെയുടെ പേരിലുള്ളൂ. ഐപിഎല്ലിന് ശേഷം ഫിനിഷിംഗ് റോളിലേക്ക് വേണ്ടവിധത്തില്‍ ഉയരാന്‍ ഡികെയ്ക്കായിട്ടില്ല എന്ന വിമര്‍ശനം ശക്തമാണ്.

You Might Also Like