യുവന്റസ് സൂപ്പർതാരം ഡി ലിറ്റിന്‌ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടി വരും

Image 3
FeaturedFootball

യുവന്റസ് പ്രതിരോധനിരയിലെ യുവതാരമായ മാതിജ്സ് ഡി ലിറ്റിന് പരിക്ക്. ഇറ്റാലിയന്‍ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്‌പോര്‍ട്ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ താരത്തിന്റെ പരിക്ക് പുതിയ യുവന്റസ് പരിശീലകനായ ആന്ദ്രേ പിര്‍ലോയും സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ ആശങ്കയുളവാക്കുന്ന കാര്യം താരത്തിനു കുറച്ചുകാലം പുറത്തിരിക്കേണ്ടി വരുമെന്നതാണ്. ഡി ലിറ്റ് ശസ്ത്രക്രിയക്ക് വിധേയനാവുമെന്നും ഏകദേശം മൂന്നു മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇക്കാര്യം യുവന്റസ് ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല.

ഡിലിറ്റിന്റെ വലതു തോളിനാണ് പരിക്കേറ്റിരിക്കുന്നത്. യുവന്റസിൽ എത്തിയത് മുതൽ തോളിന് അസ്വസ്ഥതകൾ താരം മത്സരങ്ങൾക്കിടയിൽ പ്രകടിപ്പിച്ചിരുന്നു. ഇതിനൊരു
പരിഹാരം കൂടിയായിട്ടാണ് ഡി ലിറ്റ് ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. കുറച്ചു കാലം മുൻപ് തന്നെ താരം പരിക്കിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

“എനിക്ക് കുറച്ചു കാര്യങ്ങൾ ശരിപ്പെടുത്താനുണ്ട്. ഇപ്പോൾ ഞാൻ അതിലാണ് ശ്രദ്ദിക്കുന്നത്. എനിക്ക് കുറച്ചു കാര്യങ്ങളിൽ നിന്ന് മുക്തി നേടാനുണ്ട് ” ഡി ലിറ്റ് അഭിപ്രായപ്പെട്ടു. താൻ ശസ്ത്രക്രിയക്ക് വിധേയനാകും എന്ന സൂചനയാണ് താരം ഇതിലൂടെ നൽകിയത്.

ഇതോടെ സെപ്റ്റംബറിൽ ആരംഭിക്കുന്ന ഇറ്റാലിയൻ ലീഗിന്റെ തുടക്കത്തിലെ കുറച്ചു മത്സരങ്ങൾ താരത്തിനു നഷ്ടമാവുമെന്നുറപ്പായിരിക്കുകയാണ്.