ക്യാച്ച് കൈവിട്ടാലും ഔട്ടാകും; ഇത് കോഹ്ലി സ്പെഷ്യൽ

വിരാട് കോഹ്‌ലിക്ക് 2020 അത്ര നല്ല വർഷമല്ല. ഇന്ത്യ തുടർച്ചയായി ഏകദിനങ്ങൾ തോറ്റപ്പോഴൊന്നും തന്നെ പണ്ടത്തെ പോലെ രക്ഷകന്റെ വേഷത്തിൽ അവതരിക്കാൻ കൊഹ്‌ലിക്കാവുന്നില്ല. ബാറ്റിംഗിൽ മാത്രമല്ല ഫീൽഡിലും അടുത്തിടെയായി ഇന്ത്യൻ ക്യാപ്റ്റന് കഷ്ടകാലമാണ്. അടുത്തടുത്ത കാളികളിലായി രണ്ടു അനായാസ ക്യാച്ചുകളാണ് കോഹ്ലി വിട്ടുകളഞ്ഞത്.

എന്നാൽ ഇത്തവണ ക്യാച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഭാഗ്യദേവത കൊഹ്‌ലിക്കൊപ്പമായിരുന്നു എന്നതാണ് തമാശ. ഓസ്‌ട്രേലിയക്കെതിരായ രണ്ടാമത്തെ ടി20 മത്സരത്തിലാണ് സംഭവം. വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ മാത്യു വെയ്‌ഡ്‌ എഡ്‌ജ്‌ ചെയ്ത പന്ത് ഉയർന്നു പൊങ്ങി കൊഹ്‌ലിയുടെ കൈകളിലേക്ക്. സാധാരണ ഗതിയിൽ അനായാസമായ ക്യാച്ച്, പക്ഷെ അവിശ്വസനീയമായ വിധം കോഹ്ലി കൈവിട്ടുകളയുന്നു. എന്നാൽ ഉടൻ തന്നെ മനോനില വീണ്ടെടുത്ത കോഹ്ലി വെയ്‌ഡ്‌ ക്രീസിൽ നിന്നും ഇറങ്ങി നിൽക്കുന്നത് കാണുകയും പന്ത് വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്യുന്നു. രാഹുലിന്റെ മിന്നൽ സ്റ്റമ്പിങ്ങിൽ വെയ്‌ഡ്‌ ഔട്ട് !!

വീഡിയോ കാണാം

https://www.espncricinfo.com/ci/content/video_audio/1241229.html

 

You Might Also Like