ജയം തടഞ്ഞ് അവന്‍ പ്രത്യക്ഷപ്പെട്ടു, ഇരുടീമും ആശങ്കയില്‍
ബ്രിസ്‌ബെയിനില്‍ ചരിത്രമുറങ്ങുന്ന ഗാബ മൈതാനത്ത് അട്ടിമറി ജയം നേടാമെന്ന ഇന്ത്യയുടേയും എറിഞ്ഞിടാമെന്ന ഓസ്‌ട്രേലിയയുടേയും പ്രതീക്ഷയ്ക്ക് തിരിച്ചടിയായി മഴയുടെ കളി. മത്സരം മഴമൂലം തടസ്സപ്പെട്ടിരിക്കുകയാണ്.
മത്സരത്തില്‍ വിജയം സ്വന്തമാക്കുവാന്‍ ഇന്ത്യ നേടേണ്ടത് 328 റണ്‍സാണ്. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് 294 റണ്‍സിന് അവസാനിച്ചതോടെയാണ് ഇന്ത്യ വിജയ ലക്ഷ്യം കുറിച്ചത്. മറുപടി ബാറ്റിംഗില്‍ വിക്കറ്റ് നഷ്ടപ്പെടാതെ നാല് റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴ കളി തടസ്സപ്പെടുത്തി രംഗത്തെത്തിയത്.
ഇതോടെ മത്സരഫലം നിര്‍ണ്ണായിക്കാനാകുന്ന നിര്‍ണ്ണായകമായ മണിക്കൂറുകളാണ് നഷ്ടമാകുന്നത്. ഇതോടെ മത്സരം സമനിലയിലാകാനുളള സാധ്യതയാണ് തെളിയുന്നത്.
നേരത്തെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന പേസര്‍മാരായ മുഹമ്മദ് സിറാജിന്റേയും ഷാര്‍ദ്ധുല്‍ താക്കൂറിന്റേയും മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയയെ വലിയ സ്‌കോറിലേക്ക് മുന്നേറുന്നതില്‍ നിന്ന് തടങ്ങത്. സിറാജ് അഞ്ചും താക്കൂര്‍ നാലും വിക്കറ്റ് നേടി.
19.3 ഓവറില്‍ 73 റണ്‍സ് വഴങ്ങിയാണ് സിറാജിന്റെ അഞ്ച് വിക്കറ്റ് നേട്ടം. താക്കൂര്‍ ആകട്ടെ 19 ഓവറില്‍ 61 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തം പേരില്‍ കുറിച്ചു.
ഓസീസ് നിരയില്‍ സ്റ്റീവ് സ്മിത്ത് 55 റണ്‍സും കാമറൂണ്‍ ഗ്രീന്‍ 37 റണ്‍സും നേടിയപ്പോള്‍ ടിം പെയിന്‍(27) റണ്‍സ് നേടി പുറത്തായി.
അവസാന ഓവറുകളില്‍ പാറ്റ് കമ്മിന്‍സാണ് ഓസ്‌ട്രേലിയയുടെ ലീഡ് ഉയര്‍ത്തുവാന്‍ സഹായിച്ചത്. താരം പുറത്താകാതെ 28 റണ്‍സ് നേടി.