നാലാം ടി20, മത്സരം നാടകീയമായി തടസ്സപ്പെടുന്നു

ഇന്ത്യ-വെസ്റ്റിന്‍ഡീസ് നാലാം ടി20 തടസ്സപ്പെടുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരത്തിന്റെ ടോസ് പോലും ഇതുവരെ ഇടാന്‍ സാധിച്ചിട്ടില്ല. പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. ഈ മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

അതെസമയം വെസ്റ്റിന്‍ഡീസിനെതിരായ അവസാന രണ്ട് ടി-20കളും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്നാം ടി-20ക്കിടെ പരുക്കേറ്റ താരം റിട്ടയര്‍ഡ് ഔട്ട് ആയിരുന്നു. ഫിറ്റ്‌നസ് പരിഗണിച്ച് മാത്രമേ അവസാന മത്സരങ്ങളില്‍ കളിക്കൂ എന്നാണ് രോഹിത് അറിയിച്ചിരുന്നത്. താരം ഫിറ്റ്‌നസ് വീണ്ടെടുത്തു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. അതുകൊണ്ട് തന്നെ രോഹിത് അവസാന രണ്ട് മത്സരങ്ങളും കളിച്ചേക്കും. രോഹിത് ശര്‍മ പരിശീലനം പുനരാരംഭിച്ചു. രോഹിത് നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്ന ചിത്രം ബിസിസിഐ ആണ് പങ്കുവെച്ചിരുന്നു.

അമേരിക്കയിലെ ഫ്‌ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ നടക്കുക.

ഇന്നത്തെ മത്സരം രാത്രി 8 മണിക്കാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഏകദിന പരമ്പരക്ക് പിന്നാലെ ടി-20 പരമ്പരയും ഇന്ത്യക്ക് സ്വന്തമാക്കാനാവും. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം വിന്‍ഡീസ് ജയിച്ചു. മൂന്നാം മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടു നില്‍ക്കുകയാണിപ്പോള്‍.

ഫ്‌ലോറിഡയിലെ പിച്ചിന്റെ പ്രവചനാതീത സ്വഭാവം മത്സരത്തെ ആവേശകരമാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഞായറാഴ്ച പരമ്പരയിലെ അവസാന മത്സരം ഇതേ വേദിയില്‍ നടക്കും. പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍ ടീമുകളുടെ കിറ്റ് എത്താന്‍ വൈകിയതിനാല്‍ തുടങ്ങാന്‍ താമസിച്ചിരുന്നു.

 

You Might Also Like