ആദ്യ 6 കളിയില്‍ അഞ്ചിലും സംപൂജ്യന്‍, അപ്രസക്തനായിടത്ത് നിന്നും അവിശ്വസനീയമായാണ് അവന്‍ തിരിച്ച് വന്നത്

Image 3
CricketCricket News

ഷമീല്‍ സ്വലാഹ്

ആഭ്യന്തര സര്‍ക്യൂട്ടിലൂടെയുള്ള ബാറ്റിങ്ങ് മികവിനെ മുഖവിലക്കെടുത്ത് കൊണ്ട്, ദ്വീപ് രാജ്യത്തിന്റെ ഭാവി പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഒരു ഓപ്പണിങ്ങ് ബാറ്റ്‌സ്മാനില്‍ നിന്നും.. മൂന്ന് സ്‌പെല്ലുകളായി സെലക്ടര്‍മാര്‍ വെച്ച് നീട്ടിയ രാജ്യന്തര കുപ്പായത്തിലെ അവസരങ്ങളില്‍… പ്രതീക്ഷകളെ അസ്ഥാനത്താക്കുന്ന തരത്തില്‍ കരിയറിലെ ആദ്യ 9 ടെസ്റ്റ് ഇന്നിങ്‌സുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍.., അയാളുടെ ബാറ്റിങ്ങ് സംഭാവനകള്‍ ഇപ്രകാരമായിരുന്നു….

0, 0, 0, 1, 0, 0, 25, 22, 0 ….

രാജ്യന്തര കരിയറില്‍ തന്റെ ആദ്യകാലങ്ങളിലെ പ്രതിസന്ധികളില്‍ നിന്നും കഠിനാധ്വാനത്തിലൂടെ, ഒരു സ്‌ട്രോങ്ങ് ടെക്‌നിക്കല്‍ ബാറ്റ്‌സ്മാനായി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ച് വരവ്കളിലൊന്നിലൂടെ പടുത്തുയര്‍ത്തിയ ഒരു മികച്ച കരിയറിലെ ആദ്യ 9 ടെസ്റ്റ് സെഞ്ച്വറികള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍… അയാളുടെ ബാറ്റിങ്ങ് സംഭാവനകള്‍ ഇപ്രകാരവുമായിരുന്നു……

108, 223, 216*, 207*, 120, 201*, 108, 201,100*….

അതിന് അയാള്‍ തന്നെ പറയുന്നു… ‘In my case, for all the zeroes that I made at the start of my career, I thought if I get a start, I have to make the most of it’.
അതിസുന്ദരമായ ക്ലാസിക് തനിമയിലൂടെ ബാറ്റ് ചലിപ്പിച്ചിരുന്ന., ശ്രീലങ്ക നിര്‍മ്മിച്ച…. One of the most technically sound batsmen….
മര്‍വാന്‍ അട്ടപ്പട്ടു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍