മാര്‍ട്ടിനെസിന് സ്വപ്‌ന സമാനമായ തുക വാഗ്ധാനം ചെയ്ത് ബാഴ്‌സ

Image 3
Football

ഇന്റര്‍മിലാന്‍ സൂപ്പര്‍ താരം ലൗറ്ററോ മാര്‍ട്ടിനെസിനെ സ്വന്തമാക്കാന്‍ കഠിന പരിശ്രമത്തിലാണ് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ട്ടിനെതിരെ സ്വപ്‌ന സമാനമായ വേതനം വാഗ്ധാനം ചെയ്തിരിക്കുകാണ് കാറ്റാലന്‍ ക്ലബ്.

പ്രമുഖ സ്‌പോട്‌സ് ജേണലിസ്റ്റ് നിക്കോളോ ഷിറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം പന്ത്രണ്ട് മില്യണ്‍ യുറോയാണത്രെ ലൗറ്ററോക്ക് വാര്‍ഷികശമ്പളമായി ബാഴ്‌സ വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ ബോണസുകള്‍ വേറെയുമുണ്ടാകും.

ബാഴ്‌സയുടെ പുതിയ വാഗ്ധാനം മാര്‍ട്ടിനെസിന് സമ്മതമാണത്രെ. പക്ഷെ അദ്ദേഹത്തിന്റെ ക്ലബായ ഇന്റര്‍ മിലാന് മാര്‍ട്ടിനെസിനെ വിട്ടുനല്‍കാന്‍ ഒരു താല്‍പര്യവുമില്ല.

111 മില്യണ്‍ യുറോയാണ് മാര്‍ട്ടിനെസിന്റെ മൂല്യം കണക്കാക്കുന്നത്. എന്നാല്‍ ഇത്രയും തുകനല്‍കാന്‍ നിലവില്‍ ബാഴ്‌സയ്ക്ക് കഴിയില്ല. അതിനാല്‍ സൂപ്പര്‍ താരങ്ങളെ അടക്കം വിട്ടുകൊടുക്കാമെന്ന നിലപാടിലാണ് ബാഴ്‌സ. എന്നാല്‍ ഇന്ററിന് താരകൈമാറ്റത്തിന് താല്‍പര്യമില്ല.

ഇന്ററിന് 111 മില്യണ്‍ തികച്ചും തുകയായി തന്നെ വേണമെന്ന് ക്ലബിന്റെ ഡയറക്ടര്‍ കഴിഞ്ഞ ദിവസം ബാഴ്‌സയോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ട്ടിനെസിനെ സ്വന്തമാക്കാനായില്ലെങ്കില്‍ മാത്രമാണ് പിഎസ്ജിയില്‍ നിന്ന് ബാഴ്‌സ നെയ്മറെ വാങ്ങുന്നതിനെ കുറിച്ച്് ആലോചിക്കൂ.