സിറ്റിയുമായുള്ള മത്സരത്തിന് മുന്നോടിയായി മാർസെ താരങ്ങൾ മുട്ടുകുത്തി നിന്നില്ല, വിമർശനവുമായി ആരാധകർ

ചാമ്പ്യൻസ്‌ലീഗിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഫ്രഞ്ച് വമ്പന്മാരായ മാഴ്സെയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അവരുടെ തട്ടകത്തിൽ തകർത്തിരുന്നു. എന്നാൽ മത്സരത്തിന്റെ ആദ്യ വിസിലിനു മുൻപ് നടന്ന മറ്റൊരു സംഭവമാണ് ഫുട്ബോൾ ലോകത്ത് ചർച്ചയായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇംഗ്ലണ്ടിൽ മത്സരത്തിന് മുൻപ് വംശീയക്കെതിരായ ഒരു ആശയമെന്ന നിലക്ക് ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്മെന്റിനു പിന്തുണയായി മത്സരത്തിന് മുന്നോടിയായി മുട്ടുകുത്തി നിൽക്കുകയെന്ന പതിവുണ്ട്. ചാമ്പ്യൻസ്‌ലീഗിൽ സിറ്റിയിൽ തരങ്ങളെല്ലാവരും അത് പിന്തുടർന്നപ്പോൾ മാർസെ താരങ്ങൾ ഗ്രൗണ്ടിനു നടുവിലെ വൃത്തത്തിൽ കൂട്ടംകൂടി നിൽക്കുകയാണ് ചെയ്തത്.

ഫ്രാൻ‌സിൽ ഇത്തരം ചടങ്ങ് നിലവിലില്ല. എന്നാൽ പിഎസ്‌ജിയുടെ തട്ടകത്തിൽ വെച്ചു നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ ഇരു ടീമുകളും ഈ ചടങ്ങ് മത്സരത്തിന് മുൻപ് ചെയ്തിരുന്നു. എന്നാൽ സിറ്റിക്കെതിരായ മത്സരത്തിൽ മാർസെ താരങ്ങൾ അത് ചെയ്യാത്തത് വൻ വിമർശനങ്ങൾക്കിടയ്ക്കുകയായിരുന്നു.

എന്നാൽ ഫ്രാൻസിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ പ്രകാരം മാർസെ താരങ്ങൾ കഴിഞ്ഞയാഴ്ച ഭീകരക്രമണത്തിൽ മരിച്ച തോമസ് പാറ്റിയെന്ന വ്യക്തിക്കു ബഹുമാനാർത്ഥം ഒരു മിനുട്ട് മൗനമായി നിന്നതാണെന്നാണ് അറിയാനാവുന്നത്. എന്നാൽ ഇതൊന്നുമറിയാതെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഈ പ്രവൃത്തിയെ ചോദ്യം ചെയ്യുകയായിരുന്നു.

You Might Also Like