ക്രൊയേഷ്യന്‍ സൂപ്പര്‍ താരത്തെ റാഞ്ചാന്‍ ബ്ലാസ്റ്റേഴ്‌സ്, സര്‍പ്രൈസ് നീക്കം

ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റൈ മറ്റൊരു വിദേശ താരത്തെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ക്രൊയേഷ്യയില്‍ നിന്നുളള പ്രതിരോധ താരം മാര്‍കോ ലെസ്‌കോവിച്ച് ടീമിലെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

30കാരനായ ലെസ്‌കോവിച്ച് സെന്റര്‍ ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ റോളിലും തിളങ്ങാന്‍ കെല്‍പുളള താരമാണ്. ക്രൊയേഷ്യന്‍ ഫുട്‌ബോളില്‍ വര്‍ഷങ്ങള്‍ നീണ്ട പരിചയ്‌സമ്പത്താണ് ലെസ്‌കോവിച്ചിനുള്ളത്.

2016 മുതല്‍ ക്രൊയേഷ്യന്‍ ലീഗിലെ സൂപ്പര്‍ ക്ലബായ ഡൈനാമോ സാഗ്രെബിനായാണ് ലെസ്‌കോവിച്ച് കളിക്കുന്നത്. ഡൈനാമോ സാഗ്രെബിനായി 51 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം വിവിധ ക്ലബുകളിലായി ആകെ 180ഓളം മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. ക്രൊയേഷ്യയുടെ വിവിധ യൂത്ത് ടീമുകള്‍ക്കായും കളിച്ചിട്ടുള്ള താരം 2014ല്‍ അര്‍ജന്റീനയ്‌ക്കെതിരെ സീനിയര്‍ ടീമിലും അരങ്ങേറി. ദേശീയ ടീമില്‍ നാല് മത്സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്.

അല്‍വാരോ വാസ്‌കസ്, എനസ് സിപോവിച്, ചെഞ്ചോ ഗ്യെല്‍റ്റ്‌ഷെന്‍, ജോര്‍ജെ പെരേര ഡയാസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സുമായി കരാറിലായ മറ്റ് അഞ്ച് വിദേശ താരങ്ങള്‍.

Photo by Shibu Nair P for KBFC
Kerala Blasters Footbal Club ISL – 2021 – 2022

അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണിലെ മത്സരക്രമം ഇന്നലെ പുറത്തുവന്നു. ഡിസംബര്‍ വരെയുള്ള മത്സരക്രമം ആണ് പുറത്തുവന്നത്. നവംബര്‍ 9ന് സീസണ്‍ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ മൂന്ന് സീസണുകളായി ഇതേ ടീമുകള്‍ തന്നെയാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക.

 

You Might Also Like