ഇന്ത്യയിൽ മറ്റൊരു ക്ലബിലേക്കില്ല, വല്യേട്ടന് ഈ ടീമിനോടുള്ള സ്നേഹം വിലമതിക്കാൻ കഴിയാത്തതാണ്

Image 3
ISL

കഴിഞ്ഞ ദിവസമാണ് ക്രൊയേഷ്യൻ പ്രതിരോധതാരമായ മാർകോ ലെസ്‌കോവിച്ച് ക്ലബ് വിട്ട കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസൺ മുതൽ ടീമിനൊപ്പം ഉണ്ടായിരുന്ന ലെസ്‌കോ മൂന്നു വർഷങ്ങൾ ടീമിന്റെ പ്രതിരോധനിരയിൽ ഇറങ്ങിയതിനു ശേഷമാണ് ക്ലബിൽ നിന്നും പുറത്തു പോയത്.

ക്ലബിൽ നിന്നും പുറത്തു പോവുകയെന്നത് ലെസ്‌കോവിച്ചിന്റെ തീരുമാനം തന്നെയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഇനി തുടരുന്നില്ലെന്ന് താരം സീസൺ അവസാനിക്കുന്നതിനു മുൻപേ തീരുമാനിച്ചിരുന്നു. ഇന്ത്യയിലെ മറ്റൊരു ക്ലബിന് വേണ്ടിയും കളിക്കില്ലെന്ന തീരുമാനവും എടുത്ത ലെസ്‌കോവിച്ച് യൂറോപ്പിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞ മൂന്നു സീസണുകളിൽ ടീമിന്റെ വിശ്വസ്‌തനായ താരമായിരുന്നു ലെസ്‌കോവിച്ച്. ആദ്യത്തെ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ എത്തിക്കാനും അതിനു ശേഷമുള്ള സീസണുകളിൽ പ്ലേ ഓഫിൽ എത്തിക്കാനും ലെസ്‌കോ പ്രധാന പങ്കു വഹിച്ചു. ഈ സീസണിൽ മിലോസ് വന്നപ്പോൾ അവസരങ്ങൾ കുറഞ്ഞെങ്കിലും ഇറങ്ങിയ സമയത്തെല്ലാം മികച്ച പ്രകടനം നടത്തി.

ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയാണ് ലെസ്‌കോവിച്ച്. ബ്ലാസ്റ്റേഴ്‌സ് ആരാധകരായ എല്ലാവര്ക്കും താരം പ്രിയങ്കരനായിരിക്കും. കളിക്കളത്തിൽ തന്റെ മുഴുവനും നൽകുന്ന താരത്തിന്റെ സാന്നിധ്യം ഏതൊരു ടീമിനും മുതൽക്കൂട്ടാണ്. അതുപോലെയൊരു താരത്തെ ബ്ലാസ്റ്റേഴ്‌സ് മിസ് ചെയ്യുമെന്നതിലും സംശയമില്ല.