മാര്‍സെലീന്യോയുടെ ബ്ലാസ്‌റ്റേഴ്‌സ് പ്രവേശനം, കടക്കേണ്ടത് ഈ കടമ്പകള്‍

Image 3
Uncategorized

പലവട്ടം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാന്‍ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ താരമാണ് ബ്രസീല്‍ താരം മാര്‍സെലീന്യോ. കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നും ഓഫറുകള്‍ വന്നാല്‍ സ്വീകരിച്ചിരിക്കുമെന്ന് കഴിഞ്ഞ മാസം ആനന്ദ് ത്യാഗിയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ സംസാരിച്ചപ്പോഴും മാര്‍സെലീന്യോ വ്യക്തമാക്കിയിരുന്നു.

മാര്‍സലീന്യോ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാനുളള സാധ്യത ഇപ്പോഴും അവശേഷിക്കുന്നു എന്നതാണ് യാഥാര്‍ത്യം. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇതുസംബന്ധിച്ച സൂചന പുറത്ത് വിടുന്നത്. ബ്ലാസ്റ്റേഴ്സിലേക്ക് വരാന്‍ മാര്‍സലീന്യോ തയ്യാറാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് മാര്‍ക്കസ് വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ മാര്‍സലീന്യോയ്ക്ക് ബ്ലാസ്‌റ്റേഴ്‌സിലെത്താന്‍ കുറെ കടമ്പകളും വിട്ടുവീഴ്ച്ചയും ചെയ്യേണ്ടി വരും. കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ രണ്ട് കോടിക്ക് മേല്‍ വേതനം ഉണ്ടായ താരമാണ് മാര്‍സെലീന്യോ. കേരളം ഇത്ര വലിയ തുക മുടക്കി ഒരു വിദേശ താരത്തെ സ്വന്തമാക്കുമോയെന്നാണ് ചോദ്യം.

മാര്‍ക്കസ് മെര്‍ഗുളാനോയുടെ അഭിപ്രായത്തില്‍ അത് അസാധ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. കേരളം അത്രയും തുക മുടക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഓഗ്ബെചെ ബ്ലാസ്റ്റേഴ്സില്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു.

കഴിഞ്ഞ സീസണില്‍ മാര്‍സെലീന്യോയ്ക്ക് ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കാനായെങ്കില്‍ ലീഗില്‍ ടീം ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഹൈദരാബാദ് എഫ്‌സി ഐഎസ്എല്‍ അവസാനിപ്പിച്ചത്.

മുമ്പ് ഡല്‍ഹി ഡൈനാമോസിനു വേണ്ടി കളിക്കുമ്പോള്‍ ഐ എസ് എല്ലില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടുള്ള താരമാണ് മാര്‍സെലീനോ. കഴിഞ്ഞ ഐ എസ് എല്ലില്‍ ഹൈദരാബാദിനു വേണ്ടി ഏഴു ഗോളുകളും രണ്ട് അസിസ്റ്റും നേടാനും താരത്തിനായിരുന്നു. ഇതുവരെ ഐ എസ് എല്ലില്‍ ആകെ 31 ഗോളും 18 അസിസ്റ്റും നേടിയിട്ടുണ്ട് മാര്‍സെലീന്യോ.