മറഡോണക്ക് ആദരസൂചകമായി പത്താം നമ്പർ റിട്ടയർ ചെയ്യണം, ഫിഫയോട് ഫ്രഞ്ച് യുവപരിശീലകൻ ആവശ്യപ്പെടുന്നു
ലോക ഫുട്ബോളിലെ അർജന്റീനൻ ഇതിഹാസതാരം ഡീഗോ മറഡോണയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജഴ്സി റിട്ടയർ ചെയ്യണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടിരികുകയാണ് ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയുടെ യുവ പരിശീലകനായ ആന്ദ്രെ വില്ലാസ് ബോവാസ്. ഡിയെഗോ മറഡോണയുടെ ലോകഫുട്ബോളിലെ സംഭവനകൾ കണക്കിലെടുത്താണ് അപ്രതീക്ഷിത വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് ബോവാസ് ഇക്കാര്യം മുന്നോട്ടു വെച്ചത്.
എല്ലാ കോമ്പറ്റിഷൻ മത്സരങ്ങളിൽ നിന്നും, എല്ലാ ടീമുകളുടെയും പത്താം നമ്പർ ജേഴ്സി ഒഴിവാക്കി എന്നെന്നേക്കുമായി റിട്ടയർ ചെയ്യണമെന്നാണ് ബോവാസ് ഫിഫയോട് ആവശ്യപ്പെടുന്നത്. ഈ നീക്കം മറഡോണക്ക് നൽകിയെക്കാവുന്ന മികച്ച ആദരാഞ്ജലിയായിരിക്കുമെന്നും ബോവാസ് ചൂണ്ടിക്കാണിച്ചു. ലോകഫുട്ബോളിലെ തന്നെ ഏറ്റവും വലിയ നഷ്ടമാണ് മറഡോണയെന്നും ബോസ് അഭിപ്രായപ്പെട്ടു.
Andre Villas-Boas asks FIFA to retire the number 10 shirt in honour of Diego Maradona 💙 pic.twitter.com/kxEwE9IiiW
— GOAL (@goal) November 26, 2020
“ഇതൊരു ദൗർഭാഗ്യകരമായ വാർത്തയാണ്. ഒപ്പം ഒരു ബോർഡ് മെമ്പറെയുമാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹം എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയായിരുന്നു. അദ്ദേഹമാണ് എനിക്കു പരിശീലക കരിയറിലേക്കുള്ള വാതിൽ തുറന്നു തന്നത്. അതെ, മറഡോണയുടേത് ഒരു വേദനാകരമായ വാർത്തയാണ്. “
അതു കൊണ്ടു തന്നെ ഫിഫ എല്ലാ കോമ്പറ്റിഷനുകളിൽ നിന്നും എല്ലാ ടീമുകളും പത്താം നമ്പർ ജേഴ്‌സി റിട്ടയർ ചെയ്യണമെന്നാണ് എനിക്കു പറയാനുള്ളത്. അദ്ദേഹത്തിനു വേണ്ടി ചെയ്യാവുന്ന ഏറ്റവും മികച്ച ആദരവായിരിക്കുമിത്. ലോകഫുട്ബോളിലെ തന്നെ അവിശ്വസനീയമായ ഒരു നഷ്ടമാണ് അദ്ദേഹത്തിന്റേത്. ” പോർട്ടോയുമായുള്ള 2 ഗോളിന്റെ തോൽവിക്കുശേഷം ബോവാസ് അഭിപ്രായപ്പെട്ടു.