ഫൈനലില്‍ ഗോള്‍മഴ പെയ്യും, പ്രവചിച്ച്‌ ബയേൺ ഗോൾകീപ്പർ മാനുവൽ നൂയർ.

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ് ലീഗ്‌ ഫൈനലിൽ ഇന്ന് പിഎസ്ജിയും ബയേണും തമ്മിൽ കൊമ്പ്കോർക്കും. എന്നാൽ ഈ ഫൈനൽ നിരവധി ഗോളുകൾ പിറക്കുമെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ബയേൺ മ്യൂണിക്ക് ഗോൾകീപ്പർ മാനുവൽ നൂയർ. ആക്രമണ ശൈലിയിൽ കളിക്കുന്ന ടീമുകളാണ് പിഎസ്‌ജിയും ബയേണുമെന്നത് ഫൈനൽ ഗോൾമയമാകുമെന്നുറപ്പാണ്.

അഞ്ച് തവണയാണ് ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടിട്ടുള്ളത്. എന്നാൽ കന്നികിരീടത്തിനായിട്ടാണ് പിഎസ്ജി ഇന്നിറങ്ങുക.തകർപ്പൻ ഫോമിലുള്ള ബയേണു മുന്നിൽ നെയ്മർ- എംബാപ്പെ സഖ്യത്തിന്റെ പ്രകടനത്തിലാണ് പിഎസ്‌ജിയുടെ പ്രതീക്ഷകൾ. ഫൈനൽ ആവേശഭരിതമായിരിക്കുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് ബയേൺ ഗോൾകീപ്പർ മാനുവൽ നൂയർ. ഇരുടീമുകളും ഗോളുകൾ സ്കോർ ചെയ്യുമെന്നാണ് നൂയറിന്റെ പ്രവചനം.

“മികച്ച താരങ്ങൾ ഉള്ള, നല്ല ഒരു അറ്റാക്കിങ് നിര തന്നെയുള്ള ടീമാണ് പാരീസ്. പിഎസ്ജിയും ബയേണും തമ്മിൽ ഏറ്റുമുട്ടിയപ്പോഴൊക്കെയും ഒരുപാട് ഗോളുകൾ പിറന്ന ചരിത്രമുണ്ട്.അത്‌ ഇപ്രാവശ്യവും ഉണ്ടാവും. രണ്ട് വമ്പൻ ക്ലബുകളാണ് ഫൈനലിൽ കൊമ്പുകോർക്കുന്നത്.”

“തീർച്ചയായും ഇത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. ഫൈനലിൽ എത്താൻ കഴിഞ്ഞതിൽ ഞാനും ക്ലബും സന്തുഷ്ടരാണ് ” നൂയർ അഭിപ്രായപ്പെട്ടു. പിഎസ്‌ജിയുടെ മാർക്കോ വെറാറ്റിയും പരിക്കു ഭേദമായി ഫൈനലിൽ ഇറങ്ങുമെന്നാണ് റിപോർട്ടുകൾ. നെയ്മറും ഏംബാപ്പേയുമടക്കം എല്ലാ താരങ്ങളും ആരോഗ്യകരമായി മികച്ച നിലയിലുള്ളത് പിഎസ്‌ജിക്കു പ്രതീക്ഷയേകുന്നു.