ആരോണ്‍ ഹ്യൂസിന് പിന്നാലെ വെസ് ബ്രൗണും, മഞ്ഞപ്പടിയിലേക്ക് ഒഴുകി താരങ്ങള്‍

Image 3
FootballISL

ലോക്ഡൗണ്‍ കാരണം സ്തംഭിച്ചിരിക്കുന്ന കായിക ലോകത്ത് പുതുപരീക്ഷണങ്ങളാണല്ലോ നിറയെ നടക്കുന്നത്. വെറുതെയിരിക്കുന്ന ആരാധകകൂട്ടത്തെ സജീവമാക്കാന്‍ ഓരോ ഫാന്‍സിന്റേയും അണിയറ പ്രവര്‍ത്തകര്‍ നിരവധി പരുപാടികളാണ് ഓണ്‍ലൈനിലൂടെ നടത്തുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ ആരാധകകൂട്ടമെന്ന് അറിയപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം മഞ്ഞപ്പട നിരവധി പരുപാടികളാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആസൂത്രണം ചെയ്യുന്നത്.

കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് കൈതാങ്ങായി പമുഖ ഫുട്‌ബോള്‍ ഗെയിമായ പ്രൊ എവല്യൂഷന്‍ സോക്കര്‍ (പെസ്) മഞ്ഞപ്പട സംഘടിപ്പിച്ചിരുന്നു. ഇതുവഴി 1,62,000 രൂപയാണ് മഞ്ഞപ്പട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ചത്. 23,118 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മഞ്ഞപ്പടയുടെ വിഹിതമെത്തി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 1024 പേര്‍ പെസ് ആപ്പ് വഴി ഓണ്‍ലൈന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കോ പ്രധാനമന്ത്രി കെയേര്‍സ് പദ്ധതിയിലേക്കോ ചുരുങ്ങിയത് 100 രൂപ സംഭാവന നല്‍കണമെന്നതായിരുന്നു നിബന്ധന.

മാത്രമല്ല ഇന്‍സ്റ്റഗ്രാമില്‍ പഴയ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ തത്സമയം എത്തിച്ചും മഞ്ഞപ്പട വിസ്മയം തീര്‍ത്തു. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം വെസ് ബ്രൗണ്‍, ആരോണ്‍ ഹ്യൂസ്, ബാള്‍ഡിവിന്‍ഷന്‍ തുടങ്ങിയ താരങ്ങളാണ് മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ തത്സമയം എത്തിയത്. പ്രമുഖ ടിവി അവതാരക കുറി ഇറാനിയായിരുന്നു ഇവരുമായുളള തത്സമയ ഓണ്‍ ലൈന്‍ ചാറ്റ് നയിച്ചത്.

https://www.instagram.com/p/CAM4lThgnTM/

മഞ്ഞപ്പടയ്ക്ക് പുറമെ ബംഗളൂരു എഫ്‌സി ആരാധകരും ചെന്നൈയിന്‍ എഫ്‌സി ആരാധകരുടെ ഓണ്‍െൈലനില്‍ തത്സമയം വിവിധ ചാറ്റ് ഷോകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഏതായാലും കളി മൈതാനത്തില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ടെന്ന് ചുരുക്കം.

https://www.instagram.com/p/CANqupGAA4R/
https://www.instagram.com/p/CADF0HjArx2/