സ്വന്തം ടീമിനെ ഒറ്റി കൊടുത്ത് എതിര്‍ ടീമിനെ സഹായിക്കുന്നവരാണവര്‍, പറയാതെ വയ്യ

Image 3
CricketIPL

ഷെമീന്‍ അബ്ദുല്‍ മജീദ്

എന്ത് കൊണ്ട് മങ്കാദിങ്ങ് വേണം? മങ്കാദിങ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റിന് എതിരാണോ?

ഒരിക്കലും അല്ല എന്ന് തന്നെയാണ് ഉത്തരം. മങ്കാദിങ് ചെയ്യേണ്ട സാഹചര്യത്തില്‍ ചെയ്തിരിക്കണം. അല്ലാതെ മങ്കാദിങിന് അവസരം കിട്ടിയിട്ടും ചെയ്യാതിരിക്കുന്ന കളിക്കാരെ ഹീറോയായി വാഴ്ത്തുന്നത് എത്ര മോശമായ പ്രവണതയാണ്. ഒരര്‍ത്ഥത്തില്‍ സ്വന്തം ടീമിനെ ഒറ്റി കൊടുത്ത് എതിര്‍ ടീമിനെ സഹായിക്കുന്നതിന് തുല്യമല്ലേ അത്.

കഴിഞ്ഞ ദിവസം ചെന്നൈ, രാജസ്ഥാന്‍് മാച്ചിലേക്ക് വരാം. മുസ്ത്തഫിസുര്‍ എറിഞ്ഞ അവസാന ഓവറിലെ നോബോള്‍ നോക്കുക. ഒരു സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ പോലും നോബോള്‍ വിളിക്കുകയും എതിര്‍ ടീമിന് ഒരു ഫ്രീ ഹിറ്റ് ലഭിക്കുകയും ചെയ്യുന്നു.

ഏറെ അത്ഭുദപ്പെടുത്തിയത് ബോള്‍ എറിയുന്ന സമയത്ത് ബ്രാവോ എവിടെയാണ് നില്‍ക്കുന്നതെന്ന് കണ്ടിട്ടാണ്. ബോള്‍ എറിയുമ്പോഴേക്കും ഒന്ന് രണ്ട് യാര്‍ഡ് മുന്നോട്ട് പോയി ബാറ്റ്‌സ്മാന്‍ അഡ്വാന്റേജ് എടുക്കുന്നു. പക്ഷേ ബൗളര്‍ മങ്കാദിങ് ചെയ്താല്‍ ക്രിക്കറ്റില്‍ നിയമമുണ്ടെങ്കില്‍ പോലും അത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് എതിരാവുന്നു. മങ്കാദിങ് ചെയ്ത ബൗളര്‍ പരിഹാസത്തിന് പാത്രമാവുന്നു. സ്വന്തം ടീമംഗങ്ങള്‍ വരെ അയാള്‍ക്കെതിരെ സംസാരിക്കുന്ന അവസ്ഥ വരുന്നു.

മങ്കാദിങ് ക്രിക്കറ്റിന് ചേര്‍ന്നതെല്ല എന്ന് പറയുന്നത് അട്ടര്‍ നോണ്‍ സെന്‍സ് തന്നെയാണ്. മങ്കാദിങ് പ്രോല്‍സാഹിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്. പൊതുവേ ബാറ്റ്‌സ്മാന് അനുകൂലമായി മാറിക്കൊണ്ടിരിക്കുന്ന ക്രിക്കറ്റിലെ ബൗളര്‍മാരുടെ അവസാന പിടിവള്ളികളും സ്പിരിറ്റ് ഓഫ് ക്രിക്കറ്റിന്റെ പേരില്‍ നശിപ്പിക്കരുത്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍