സാഞ്ചോ ദൗത്യം പരാജയമാകുന്നു, അർജന്റൈൻ സൂപ്പർതാരത്തെ നോട്ടമിട്ട് യുണൈറ്റഡ്

ഇത്തവണ  മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം തട്ടകത്തിലെത്തിക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ച യുവപ്രതിഭയാണ്  ബൊറൂസിയ ഡോർട്മുണ്ടിന്റെ ജേഡൻ  സാഞ്ചോ. എന്നാൽ താരത്തിനായി വൻതുകയാണ് ഡോർട്മുണ്ട് ആവശ്യപ്പെടുന്നതെന്നതിനാൽ യുണൈറ്റഡ് പിൻവലിഞ്ഞു നിൽക്കുകയാണ്. എന്നാലിപ്പോൾ  സാഞ്ചോക്കു പകരക്കാരനായി അർജന്റൈൻ താരത്തെ ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.

നിലവിലെ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ  സെവിയ്യ സ്ട്രൈക്കർ  ലൂകാസ് ഒകാമ്പോസിനെയാണ് യുണൈറ്റഡ് ഒക്ടോബർ അഞ്ചിനു മുൻപായി മാഞ്ചസ്റ്ററിലെത്തിക്കാനൊരുങ്ങുന്നത് . ലാലിഗയിൽ കഴിഞ്ഞ സീസണിൽ 17 ഗോളും അഞ്ച് അസിസ്റ്റും സ്വന്തമാക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. 40 മില്യൺ യൂറോയാണ് സെവിയ്യ  താരത്തിനിട്ടിരിക്കുന്ന വില.

താരത്തെ വിട്ടു നൽകാൻ  സെവിയ്യക്കു താൽപര്യമുണ്ടെന്നാണ് യൂറോപ്യൻ  മാധ്യമമായ ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഇരുപത്തിയാറുകാരനായ ഒകാമ്പോസിനെ കൂടാതെ ബയേണിന്റെ കോമാൻ, യുവന്റസിന്റെ ഡഗ്ലസ് കോസ്റ്റ, പെരിസിച്ച്, ബ്രൂക്‌സ്, ബാഴ്സയുടെ ഡെംബലെ എന്നിവരെയും  യുണൈറ്റഡ്  സാഞ്ചോക്കു പകരക്കാരായി യുണൈറ്റഡ് നോട്ടമിട്ടിരുന്നു.

ഈ ട്രാൻസ്ഫറിൽ ഇതുവരെ ഡോണി വാൻ ഡി ബീക്കിനെ മാത്രമാണ് യുണൈറ്റഡിനു സ്വന്തമാക്കനായത്. സാഞ്ചോ ഇപ്പോഴും ട്രാൻസ്ഫർ ലിസ്റ്റിൽ മുന്നിലുണ്ടെങ്കിലും ഡോർട്മുണ്ട് ആവശ്യപ്പെട്ട തുകയായ 120 മില്യൺ യൂറോ നൽകാൻ യുണൈറ്റഡിനു നൽകാൻ സാധിക്കാത്തതിനാൽ പിൻവലിയുകയായിരുന്നു. ഒക്ടോബർ അഞ്ചിനു മുൻപ് എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്.

You Might Also Like