സിറ്റിക്ക് ആശ്വാസം! ചാമ്പ്യൻസ് ലീഗ് വിലക്ക് നീക്കി

Image 3
EPLFeaturedFootball

സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയെ ചാംപ്യന്‍സ് ലീഗില്‍ നിന്നും രണ്ടുവര്‍ഷത്തേക്ക് ലഭിച്ച വിലക്കിയ നടപടി റദ്ദാക്കി കോടി വിധി. സിറ്റി സമര്‍പ്പിച്ച അപ്പീലിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയാതായി കോടതി വിധിയെത്തിയത്. ക്ലബ് 10,000,000 യൂറോ 30 ദിവസത്തിനകം പിഴ അടക്കണം.

2012 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് സിറ്റി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനാല്‍ ക്ലബ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ ബോര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടുവര്ഷത്തേക്ക് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്.

ക്ലബ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ ബോര്‍ഡ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സിങ് നിയന്ത്രണങ്ങളിലും ഫൈനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങളിലും ഗുരുതര വീഴ്ചകള്‍സിറ്റി നടത്തിയിട്ടുണ്ടെന്ന്തെളിഞ്ഞിരുന്നു. നിയമാനുസൃതമല്ലാതെ അക്കൗണ്ടിങ് ബാലന്‍സ്ഷീറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനങ്ങള്‍അധികരിച്ചു കാണിച്ചതും നിയമലംഘനങ്ങളായി അന്വേഷണ സമിതി ആരോപിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെയുള്ള സിറ്റി നല്‍കിയ അപ്പീലിലാണ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഓഫ് സ്പോര്‍ട് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. സിറ്റി നിയമിച്ച യൂറോപ്പിലെതന്നെ ഏറ്റവും മികച്ച നിയമജ്ഞനായ കെല്ലര്‍ഹാള്‍ കറാര്‍ഡിന് അനുകൂലമായി ചാമ്പന്‍സ്ലീഗില്‍ പ്രഖ്യാപിച്ചിരുന്ന രണ്ടു വര്ഷത്തേക്കുള്ളവിലക്ക് നീക്കുകയായിരുന്നു. വിലക്ക് നീക്കിയെങ്കിലും നിയമലംഘനങ്ങള്‍ക്ക്പിഴയായിസിറ്റി 10 മില്യണ്‍യൂറോ പിഴയായി നല്‍കേണ്ടി വരും.

പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണുമായി അഞ്ചുഗോളിന് വിജയിച്ചശേഷം സിറ്റി പരിശീലകനായ പെപ് ഗാര്‍ഡിയോള കോടതി വിധിയനുകൂലമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു അഭിപ്രായപ്പെട്ടിരുന്നു. അനുകൂലമായി വിധിവന്നതോടെ റയല്‍ മാഡ്രിഡുമായുള്ള രണ്ടാംപാദ മത്സരത്തിനുള്ള സിറ്റിയുടെ തയ്യാറെടുപ്പുകള്‍ക്ക് കൂടുതല്‍ ആവേശമാണ് കൈ വന്നിരിക്കുന്നത്.