കണ്ണുതള്ളുന്ന കോടികള്‍ വാരിയെറിഞ്ഞ് സിറ്റി! ലക്ഷ്യം ചാമ്പ്യന്‍ ‌ലീഗ് കിരീടം

രണ്ടു വര്‍ഷത്തേക്ക് മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ നല്‍കിയ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നതിലുള്ളവിലക്ക് നീക്കിയതോടെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പണമെറിഞ്ഞു സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കാന്‍തുനിഞ്ഞിറങ്ങിയിരിക്കുകയാണ്മാഞ്ചസ്റ്റര്‍ സിറ്റി. 200 മില്യനാണ് മാഞ്ചസ്റ്റര്‍ സിറ്റി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലേക്ക് വാരിയെറിയാനായി ഒരുക്കി വെച്ചിരിക്കുന്നത്.

ജനുവരിയിലാണ് ചാമ്പ്യന്‍സ് ലീഗ് വിലക്കുമായി ബന്ധപ്പെട്ടു സിറ്റിക്കെതിരെ വിധി വരുന്നത്. എന്നാല്‍ സിറ്റി ഫുട്‌ബോളുമായി ബന്ധപ്പെട്ടു യൂറോപ്പിലെ തന്നെ മികച്ച നിയമജ്ഞനായ കെല്ലര്‍ഹാള്‍ കറാര്‍ഡിനെ നിയമിച്ചു കേസ് വാദിച്ചു വിധി സിറ്റിക്കനുകൂലമാക്കുകയായിരുന്നു. വിലക്ക് നീങ്ങിയെങ്കിലും അന്വേഷണത്തിന് സഹകരിക്കാഞ്ഞതിനാല്‍ 10 മില്യണ്‍ യൂറോ പിഴയൊടുക്കേണ്ടി വരും.

കോറോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് വിലക്കുകൂടി നിലവില്‍ വന്നാല്‍ രണ്ടു വര്‍ഷം കൊണ്ട് 200 മില്യന് മുകളിലായിരിക്കും വരുമാനനഷ്ടമുണ്ടാവുക. എന്നാല്‍ വിലക്ക് നീങ്ങിയതോടെ ചാമ്പ്യന്‍സ് ലീഗ് കിരീടം എങ്ങനെയും സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് സിറ്റി ഈ വരുന്ന ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലേക്കിറങ്ങുക.

ബ്രൈറ്റണുമായി അഞ്ചു ഗോളുകള്‍ക്ക് വിജയിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കോടതി വിധി തങ്ങള്‍ക്കനുകൂലമാവുമെന്നു പെപ് ഗാര്‍ഡിയോള അഭിപ്രായപ്പെട്ടിരുന്നു. വിധി അനുകൂലമായതോടെ പെപ്പിനും സംഘത്തിനും റയല്‍ മാഡ്രിഡുമായി നടക്കാനിരിക്കുന്ന രണ്ടാം പാദ മത്സരത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്ക് കൂടുതല്‍ ആവേശം കൈവന്നിരിക്കുകയാണ്.

You Might Also Like