സൂപ്പര്‍ താരത്തിന് കളിക്കാനാകില്ല, നിര്‍ണാടക പോരാട്ടത്തിന് മുമ്പ് സിറ്റിയ്ക്ക് കനത്ത തിരിച്ചടി

Image 3
Champions LeagueFootball

ശനിയാഴ്ച നടക്കാനിരിക്കുന്ന ലിയോണുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി ഒരു സൂപ്പർ താരത്തെ നഷ്ടപ്പെട്ടിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിക്ക്. കഴിഞ്ഞ ജൂണിൽ കാൽമുട്ടിൽ സർജറി കഴിഞ്ഞ സെർജിയോ അഗ്വേറോ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഉണ്ടാവുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും കളിക്കാനായില്ല. എന്നാൽ പരിക്കിൽ നിന്നും മുക്തനാവാൻ ഇനിയും സമയമെടുക്കുമെന്നാണ് പുതിയ വിലയിരുത്തൽ.

എന്നിരുന്നാലും ടൂർണമെന്റിൽ നിന്നും മുഴുവനായി താരം പുറത്തായിട്ടില്ല. പെട്ടെന്ന് പരിക്കിൽ നിന്നും മുക്തനായാൽ സിറ്റി ലിയോണിനെ മറികടക്കുകയാണെങ്കിൽ സെമി ഫൈനൽ ഫൈനൽ മത്സരങ്ങൾ കളിക്കാൻ അവസരമുണ്ടായേക്കും. അഗ്വേറോയെ നഷ്ടപ്പെട്ടെങ്കിലും പെപ്‌ ഗാർഡിയോള തന്റെ ടീം മത്സരത്തിന് വേണ്ടി തയ്യാറാണെന്ന് വെളിപ്പെടുത്തി.

“അദ്ദേഹം ഇപ്പോഴും ബാഴ്‌സലോണയിൽ തന്നെയാണ്, എനിക്ക് തോന്നുന്നത് അദ്ദേഹത്തിനു ഇങ്ങോട്ട് വരുകയും ഒരു ടെസ്റ്റിനു വിധേയമാവുകയും ചെയ്യാനുണ്ടെന്നാണ്, എന്നാൽ അദ്ദേഹം ഇപ്പോഴും ബാഴ്സയിൽ പരിക്കിൽ നിന്നും മുക്തനാവുകയാണെന്നാണ്. ” പെപ്‌ ഗാർഡിയോള അഗ്വേറോ കളിക്കാനുള്ള സാധ്യതയെക്കുറിച്ച് വ്യക്തമാക്കി.

എതിരാളികളായ ലിയോൺ സിറ്റിക്ക് കടുത്ത മത്സരം കാഴ്ചവെക്കുമെന്നാണ് പെപ്‌ ഗാർഡിയോളയുടെ അഭിപ്രായം. എന്നാലും തന്റെ ടീം തയ്യാറാണെന്നും എന്തുവേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലിയോണുമായി ഗ്രൂപ്പ്‌ സ്റ്റേജിൽ രണ്ടു മത്സരങ്ങളിലും വിജയിക്കാനായില്ലെന്നതാണ് മറ്റൊരു വസ്തുത. അവർ മികച്ച ടീമാണെന്നും മികച്ച താരങ്ങൾ അവർക്കുണ്ടെന്നും എന്നാൽ പോരാടാൻ സിറ്റി തയ്യാറാണെന്നുമാണ് പെപ്പിന്റെ അഭിപ്രായം.